Follow the News Bengaluru channel on WhatsApp

കേരള-കർണാടക അതിർത്തി തുറക്കുന്നത് മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമെന്ന് യെദിയൂരപ്പ

ബെംഗളൂരു : ഈ സമയത്ത് കേരള-കർണാടക അതിർത്തികൾ തുറക്കുന്നത് മരണം ചോദിച്ചു വാങ്ങിക്കുന്നതിനു തുല്യമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. തന്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം പരമപ്രധാനമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

ജനതാദൾ നേതാവ് എച്ച് ഡി ദേവേഗൗഡയ്ക്ക് അയച്ച കത്തിലാണ് യെദ്യൂരപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. “മാനുഷിക പരിഗണന” വെച്ച്‌ അതിർത്തി നിയന്ത്രണങ്ങൾ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവേഗൗഡ മാർച്ച് 31 ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

അതിർത്തി അടയ്ക്കാനുള്ള തീരുമാനം പെട്ടെന്നല്ലെന്നും കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് പ്രദേശത്തെ ആരോഗ്യസ്ഥിതി വിശകലനം ചെയ്ത ശേഷം ബോധപൂർവമായ തീരുമാനമാണിതെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

കേരളത്തിലെ കാസർഗോഡിലും മറ്റു പരിസര പ്രദേശങ്ങളിലും കോവിഡ് -19 വ്യാപിച്ചതുമായി ബന്ധപ്പെട്ട ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിവരങ്ങളും മുഖ്യമന്ത്രി ഉദ്ധരിച്ചു. ഈ പ്രദേശത്ത് 106 ഓളം പോസിറ്റീവ് കൊറോണ വൈറസ് കേസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു, “രാജ്യത്ത് ഏറ്റവുമധികം അണുബാധ ഉള്ള പ്രദേശമാണിത്.” ഇപ്പോഴത്തെ നിയന്ത്രണം നീക്കം ചെയ്താൽ, ഇത് കർണാടകയിലെ ജനങ്ങളുടെ ആരോഗ്യത്തെ കൂടി അപകടത്തിലാക്കുകയും “മരണത്തെ നേരിട്ട് സ്വീകരിക്കുന്ന” സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നും, അതിനാൽ തൽക്കാലം അതിർത്തി തുറക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

തന്റെ സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ മുൻവിധികളൊന്നുമില്ലെന്നും സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ ശത്രുതയില്ല, മാത്രമല്ല അയൽ സംസ്ഥാനങ്ങളുമായി സഹോദര തുല്യമായ ബന്ധം പുലർത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു,” എന്നാൽ ഈ സമയത്തു അതിർത്തി തുറക്കുന്നത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ തങ്ങളുടെ സർക്കാരിനെ പിന്തുണച്ചതിന് പ്രതിപക്ഷ പാർട്ടികൾക്ക് യെഡിയൂരപ്പ നന്ദി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.