ലോക്ക് ഡൗൺ ലംഘനം : റസ്സൽ മാർക്കറ്റ് ഇനി പത്തു ദിവസത്തേക്ക് അടഞ്ഞു കിടക്കും


ബെംഗളുരു : ശിവജി നഗറിലെ റസ്സൽ മാർക്കറ്റ് പോലീസ് ഇടപെട്ട് പത്ത് ദിവസത്തേക്ക് അടച്ചു. മാർക്കറ്റിനകത്ത് വ്യാപാരികളും ഉപഭോക്താക്കളും കൊറോണ വൈറസ് വ്യാപനത്തിനെതിരായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല എന്ന് കാണിച്ചാണ് പോലീസ് മാർക്കറ്റ് അടച്ചത്. ലോക്ക്ഡൗണിന്റെ പതിനൊന്നാം ദിവസവും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും അവശ്യ വസ്തുക്കളുടെ വിൽപന നടത്താൻ അനുമതി ഉണ്ടായിരുന്നു. സാധനങ്ങൾ വാങ്ങാൻ വരുന്നവരും വിൽക്കുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഒരു മീറ്റർ അകലം പാലിക്കണം എന്നിങ്ങനെയുള്ള നിബന്ധനകൾ നിലവിലുണ്ടായിരുന്നു. ഈ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ചത്തിനാണ് റസ്സൽ മാർക്കറ്റിനെ തിരെ പോലീസ് നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.