Follow the News Bengaluru channel on WhatsApp

എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി : പ്രശസ്ത മലയാള സംഗീതജ്ഞൻ എം. കെ. അർജുനൻ മാസ്റ്റര്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു.

1958 ൽ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ൽ പി. ഭാസ്കരന്റെ ‘കറുത്ത പൗർണ്ണമി’യിലൂടെ സിനിമാ പ്രവേശം. വയലാർ രാമ വർമ്മ, ശ്രീകുമാരൻ തമ്പി ഉൾപ്പെടുന്നവരുടെ വരികൾക്ക് അർജുനൻ മാസ്റ്റർ ഈണമിട്ടിട്ടുണ്ട്.

ശ്രീകുമാരൻ തമ്പിക്കൊപ്പം 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. ഇത് മലയാള സിനിമയിലെ തന്നെ അപൂർവ കൂട്ടുകെട്ടാണ്. മലയാള സിനിമയിൽ 500ൽ പരം ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് ഈണമിട്ടതിന് 2017 ലെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹത്തിനു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് കീഴിലായിരുന്നു.

1936 മാർച്ച് 1–ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജുനന്‍ മാഷിന്‍റെ ജനനം. കഴിഞ്ഞ കുറെ നാളുകളായി വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. സംസ്കാരം ഇന്നു ഉച്ചക്ക് രണ്ടു മണിക്കു നടക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.