Follow the News Bengaluru channel on WhatsApp

ലോക്ക്ഡൌൺ  ദിവസം 12 : ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും ആശ്വാസ ദിനം, പുതിയ കൊറോണ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

മംഗളൂരു / ഉഡുപ്പി : ലോക്ക് ഡൌണിന്‍റെ  പന്ത്രണ്ടാം ദിവസമായ ഞായറാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്ക് ആശ്വാസ ദിനം. പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണ കന്നഡയിൽ ഇതുവരെ 38,631 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്തിൽ 4,461 പേരെ ഹോം ക്വറന്റൈനിലേക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ 1,342 പേർ 28 ദിവസത്തെ ഹോം ക്വാറൻറൈൻ പൂർത്തിയാക്കി ഇതുവരെയും രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തവർ ആണ്.

നിലവിൽ ദക്ഷിണ കന്നഡയിൽ മൂന്ന് പേർ നിരീക്ഷണത്തിലാണ്. മംഗളൂരുവിലെ ആദ്യത്തെ കൊറോണ വൈറസ് പോസിറ്റീവ് രോഗിയായ ഭട്കലിൽ നിന്നുള്ള 22 കാരനെ ഏപ്രിൽ 6 തിങ്കളാഴ്ച വെൻലോക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. ഏപ്രിൽ 2, 3 തീയതികളിൽ ഇദ്ദേഹത്തിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ നെഗറ്റീവ് ആരിരുന്നു റിസൾട്ട്. അദ്ദേഹം പൂർണമായും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഉഡുപ്പി ജില്ലയിലും ഞായറാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച മാത്രം 12 പേർ ഉൾപ്പെടെ 184 പേർ 28 ദിവസത്തെ ക്വാറൻറൈൻ പൂർത്തിയാക്കിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കു പ്രകാരം ഉഡുപ്പിയിൽ 718 പേരെ ഹോം ക്വാറൻറൈൻ വിധേയമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ 85 രോഗികൾ ക്വാറൻറൈൻ കഴിയുമ്പോൾ മൂന്ന് പേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. അഞ്ചുപേരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ പാർപ്പിച്ചിട്ടുണ്ട്, അതിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നു, അതിൽ രണ്ട് പേർ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരുമാണ്.

ഞായറാഴ്ച ലഭിച്ച 12 സാമ്പിളുകളുടെ റിപ്പോർട്ടുകൾ നെഗറ്റീവ് ആയിരുന്നു. ആകെ 190 സാമ്പിളുകളുടെ റിപ്പോർട്ടുകൾ ആണ് ഉഡുപ്പിയിൽ ഇന്നുവരെ ലഭിച്ചത്. നിലവിൽ കൊറോണ വൈറസ് പോസിറ്റീവ് രോഗികളുടെ എണ്ണം മൂന്ന് ആണ്. 40 സാമ്പിളുകളുടെ റിപ്പോർട്ടുകൾക്കു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ കൊറോണ വൈറസ് പോസിറ്റീവ് രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയ 11 പേരുടെ സാമ്പിളുകൾ  ഞായറാഴ്ച ശേഖരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.