Follow the News Bengaluru channel on WhatsApp

വ്യാജ സാനിറ്റൈസർ നിര്‍മാണം : ഒരാള്‍ അറസ്റ്റില്‍

ബെംഗളുരു : വ്യാജ ഹാൻഡ് സാനിറ്റൈസറുകളുടെ നിർമ്മാതാക്കൾക്ക്  അനധികൃതമായി രാസവസ്തുക്കൾ വില്‍പ്പന നടത്തിയ  ആളെ കേന്ദ്ര ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.

ബി.ടി.എം  കോളനിയിൽ താമസിക്കുന്ന രേണുക പ്രസാദ് (53) ആണ് അറസ്റ്റിലായത്. വിൽസൺ ഗാർഡനിലെ സുധാമനഗറിലെ കെട്ടിടത്തിൽ ഇദ്ദേഹം സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. ലൈസൻസില്ലാതെ രാസവസ്തുക്കൾ സൂക്ഷിച്ചുവെക്കുന്നുണ്ടെന്നും, ഇവ വ്യാജ ഹാൻഡ് സാനിറ്റൈസർ നിർമ്മാതാക്കൾക്ക് വിൽക്കുന്നുണ്ടെന്നും ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് സി സി ബി പോലീസ് കെട്ടിടത്തിൽ റെയ്ഡ് നടത്തിയത്.

അപകടകരമായ രാസവസ്തുക്കള്‍ പിടിച്ചെടുത്ത്  അറസ്റ്റ് രേഖപ്പെടുത്തിയതായി  ജോയിന്റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. ചെറിയൊരു തീപിടിത്തമുണ്ടായാൽ തന്നെ നഗരത്തിലെ നിരവധി പേരുടെ ജീവൻ അപഹരിച്ചേക്കാവുന്ന ഇത്തരം രാസവസ്തുക്കളുമായി അശ്രദ്ധമായി പെരുമാറിയതിന് പെട്രോളിയം ആക്റ്റ്, ഐപിസി സെക്ഷൻ 285 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രസാദ് എത്രപേർക്ക് ഈ രാസവസ്തുക്കൾ അനധികൃതമായി വിറ്റു എന്നതിന്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ് .

പോലീസ് പിടിച്ചെടുത്ത രാസവസ്തുക്കളിൽ 400 ലിറ്റർ ഐസോപ്രോപൈൽ ആൽക്കഹോൾ, 210 ലിറ്റർ ടോളിൻ, 100 ലിറ്റർ ടർപേന്റൈൻ, 600 ലിറ്റർ അസെറ്റോൺ, 50 ലിറ്റർ ബെൻസിൽ ആൽക്കഹോൾ എന്നിവയും നൈട്രോ ബെൻസീൻ, സിലിക്കൺ ഓയിൽ ലിക്വിഡ്, പാരഫിൻ ഗ്ലിസറിൻ, മെത്തിലീൻ ക്ലോറൈഡ്, കാസ്‌ട്രോക്‌സ് പ്രൊപൈലിൻ പോളിയെത്തിലീൻ ഗ്ലൈക്കോൾ എന്നിവ ഉൾപ്പെടുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.