കോവിഡ് 19 : പന്ത്രണ്ട് പുതിയ രോഗികൾ- കര്‍ണാടകയില്‍ ആകെ രോഗികൾ 163 ആയി

ബെംഗളുരു: സംസ്ഥാനത്ത് ഇന്ന് 12 പുതിയ കോവിഡ് 19 ഫലങ്ങൾ പോസിറ്റീവ് ആയതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതർ 163 ആയി. ബാഗൽകോട്ട്, കേരളം, മൈസൂർ, ബംഗ്ലൂർ എന്നിവിടങ്ങളിലുള്ളവരാണ് പുതിയ കോവിഡ് 19 രോഗികൾ.
ബെംഗളുരുവിൽ നിന്നുള്ള 32, 63 വയസ്സുള്ള പുരുഷന്മാർ,59 വയസ്സുകാരി, കേരളത്തിൽ നിന്നുള്ള 53 കാരി, മൈസൂരിൽ നിന്നുള്ള 20, 57, 22, 35, 26 വയസ്സുള്ള പുരുഷന്മാരും 35 വയസ്സുള്ള സ്ത്രീയും, ബാഗകോട്ടിൽ നിന്നുള്ള 54 കാരി, 58 ഉം 43 ഉം വയസുള്ള പുരുഷന്മാർ എന്നിവരാണ് പുതിയ കോവിഡ് രോഗികൾ.
ഇന്ന് ആറ് പേർ കൂടി രോഗ വിമുക്തരായി ആശുപത്രി വിട്ടതോടെ രോഗവിമുക്തി നേടുന്നവരുടെ എണ്ണം 18 ആയി.
അതേ സമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ മന്ത്രിമാരുടെ ശമ്പളം 30% വെട്ടിക്കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചു. ഒരു വർഷത്തേക്കാണ് ശമ്പളം വെട്ടിച്ചുരുക്കുക. രണ്ട് വർഷത്തേക്ക് എംപി മാരുടെ പ്രാദേശിക വികസന ഫണ്ട് അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. മരണം 70,000 കടന്നു. ബ്രിട്ടനിലും അമേരിക്കയിലും സ്ഥിഗതികൾ അതീവ ഗുരുതരമാണ്. ഇന്ത്യയിൽ ഇത് വരെ രേഖപ്പെടുത്തിയ കണക്കനുസരിച്ച് മരണം 109 ആണ്. യുവാക്കൾക്കിടയിൽ രോഗം വ്യാപിക്കുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.