Follow the News Bengaluru channel on WhatsApp

കോവിഡ് 19 : ജെഎൻയു, യുജിസി നെറ്റ്, പിഎച്ച്ഡി, നീറ്റ്, ടിടിഇ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: ലോക്ക്ഡൗൺ കണക്കിലെടുത്ത് ജെഎൻയു, യുജിസി, നെറ്റ്, ഇഗ്നോ പിഎച്ച്ഡി എന്നിവയുൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ മാറ്റിവയ്ക്കാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു.

വിവിധ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാറ്റിവയ്ക്കാൻ ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി UGC NET, IGNOU PhD, ICAR എക്സാം, NCHM-G മാനേജ്‌മെന്റ് കോഴ്‌സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഈ എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടിയതായും അറിയിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി തയ്യാറാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം CBSE, NIOS, NTA എന്നിവയ്ക്ക് നിർദേശം നൽകി.

കൊറോണ വൈറസ് അണുബാധയുടെ സാധ്യത കണക്കിലെടുത്ത് നീറ്റ് പരിശോധന നീട്ടിവെക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. മാത്രമല്ല JEE മെയിൻ പരീക്ഷകൾ അടക്കം ഇത്തരത്തിലുള്ള ഒരു പരീക്ഷകളും നടത്താനാവില്ലെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ടേം-എൻഡ് പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫോമുകൾ ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സമർപ്പിക്കാം. അസൈൻമെന്റുകൾ സമർപ്പിക്കാനുള്ള സമയപരിധിയും ഏപ്രിൽ 30 വരെ നീട്ടിവെച്ചതായി അറിയിച്ചു.

മാർച്ച് 24 ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ എല്ലാ ഓഫീസുകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും മൂന്നാഴ്ചത്തേക്ക് അടച്ചിടുന്നതായിരിക്കുമെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.