കേരള- കർണാടക അതിർത്തി തുറക്കാൻ ധാരണയായി

ന്യൂഡല്‍ഹി : കേരള അതിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട്​ അടച്ചതുമായി ബന്ധപ്പെട്ട്​ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് 19 ഭീഷണിയെ തുടർന്ന് അടച്ച കേരള- കർണാടക അതിർത്തി സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് തുറന്നു കൊടുക്കാൻ ഇതോടെ  ധാരണയായി. എന്നാൽ ആംബുലൻസുകളിൽ വരുന്ന രോഗികൾ കോവിഡ് 19 ബാധിതരല്ല എന്ന് ഉറപ്പു വരുത്തിയത്തിന് ശേഷം മാത്രമേ അതിർത്തി കടത്തി വിടുകയുള്ളൂ എന്ന് കർണാടകം അറിയിച്ചു. അതിനായി ഡോക്ടർമാരുടെ സംഘത്തെ തലപ്പാടി അതിർത്തിയിൽ നിയമിക്കും.

കേരള അതിർത്തി ജില്ലയായ കാസറഗോഡിൽ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായതിനാലാണ് സംസ്ഥാനത്തിന്റെ സുരക്ഷ മുൻനിർത്തി കർണാടക തലപ്പാടി അതിർത്തിയിലൂടെയുള്ള വാഹന ഗതാഗതം നിർത്തലാക്കിയത്. കാസറഗോഡ് ജില്ലയിലെ രോഗികൾ വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിച്ചിരുന്നത് മംഗലാപുരത്തെയായിരുന്നു. അതിർത്തി അടച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ ലഭിക്കാതെ കാസറഗോഡ് ജില്ലയിലെ പത്തു പേർ മരണപ്പെട്ടിരുന്നു. പ്രശ്ന പരിഹാരത്തിനായി കേരള ഹൈക്കോടതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരായ കർണാടക സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. എന്നാൽ ഇപ്പോഴുള്ള പരിതസ്ഥിതിയിൽ അതിർത്തി തുറക്കുന്നത് മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കേരള, കര്‍ണാടക ചീഫ്​ സെക്രട്ടറിമാരുടെ​ സംയുക്ത യോഗത്തിലാണ്​ തര്‍ക്ക​ പരിഹാരമുണ്ടായതെന്ന്​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രത്തി​​െന്‍റ വിശദീകരണത്തെ തുടര്‍ന്ന്​ കോടതി ഹരജി തീര്‍പ്പാക്കി.

ഇരു സംസ്ഥാനങ്ങളുടെയും ചീഫ്​ സെക്രട്ടറിമാരെയും വിളിച്ചിരുത്തി പ്രശ്​നം രമ്യമായി പരിഹരിക്കണമെന്ന്​ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട്​ നിര്‍ദേശിച്ചിരുന്നു. ഇതി​​െന്‍റ അടിസ്ഥാനത്തിലാണ്​ നടപടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.