Follow the News Bengaluru channel on WhatsApp

ന്യൂയോർക്കില്‍ കടുവക്കും കോവിഡ് 19

ന്യൂയോർക്ക്: ആരോഗ്യ മേഖലയ്ക്ക് പരിചിതമല്ലാത്ത പുതിയ ഇനം വൈറസ് ആണ് കൊറോണ. അതുകൊണ്ട് തന്നെയാണ് നോവൽ (പുതിയ) കൊറോണ എന്ന പേര് അതിനു ലഭിച്ചതും. ജനിതക ഘടനയെക്കുറിച്ച് വിദഗ്ധർക്ക് പോലും പിടി കൊടുക്കാതെയാണ് ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്നത്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസ് പകരുമോ എന്ന ചോദ്യത്തിന് ഉത്തരമെന്നോണം ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിൽ നാലു വയസ്സുള്ള നാദിയ എന്നു പേരുള്ള കടുവയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിശപ്പ് കുറവാണ് എന്നതൊഴിച്ചാൽ കടുവ ആരോഗ്യവതിയാണെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നും അധികൃതർ പറഞ്ഞു. കടുവയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ലോകത്താകമാനമുള്ള മറ്റു  മൃഗശാലകളിൽ വേണ്ട  മുൻകരുതലുകൾ സ്വീകരിക്കണമെന്നും മൃഗശാല അധികൃതർ അറിയിപ്പു നല്‍കി. തങ്ങളുടെ മൃഗശാലയിലെ കടുവക്ക്  കോവിഡ് കണ്ടെത്തിയതോടെ, മൃഗങ്ങളില്‍ നടത്തുന്ന നോവൽ കൊറോണ ചികിത്സയെ കുറിച്ച് തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ലോകത്തിനു സംഭാവന ചെയ്യാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.