Follow the News Bengaluru channel on WhatsApp

സൗജന്യ ഭക്ഷണം നിര്‍ത്തലാക്കിയത് കാരണം ഇന്ദിര കാന്റീനുകളിൽ ആളുകൾ കുറയുന്നു : സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിലെ ബിജെപി സർക്കാർ ജനങ്ങൾക്ക് ഭക്ഷണത്തിനായി ഇന്ദിര കാന്റീനുകളിൽ പണം നൽകണമെന്ന് തീരുമാനിച്ചതുമുതൽ സൗജന്യ ഭക്ഷണം നൽകി വരുകയായിരുന്ന കാന്റീനുകളിൽ നിന്ന് സാധാരണ ജനങ്ങൾ അകന്നു നിൽക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സിദ്ധരാമയ്യ. ആർ‌ടി നഗറിലെ മൂന്ന് ഇന്ദിര കാന്റീനുകൾ ഉച്ചകഴിഞ്ഞ് സന്ദർശിച്ചതായും അവിടെ സാധാരണ ജനക്കൂട്ടത്തെ കാണാതായതായും സിദ്ധരാമയ്യ മാധ്യമങ്ങളോട് പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

മുൻപ് ഭക്ഷണം സൗജന്യമായി വിതരണം ചെയ്തു വന്നപ്പോൾ ഒരുപാട് ആളുകൾ കാന്റീനിൽ എത്തിയിരുന്നു എന്നാൽ ഇപ്പൊൾ ആളുകൾ ഭക്ഷണം കഴിക്കുവാൻ എത്തുന്നതായി കാണുന്നില്ല, കാരണം സാധാരണ ജനങ്ങളുടെ കയ്യിൽ പണമില്ല എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു ദിവസം 700 പ്ലേറ്റ് ഭക്ഷണം വിതരണം ചെയ്തിരുന്ന കാന്റീനിൽ പക്ഷേ ഇപ്പോൾ 150 ഓളം മാത്രമാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ ഇപ്പഴത്തെ സ്ഥിതി സാധാരണമാകുന്നതുവരെ സൗജന്യ ഭക്ഷണം നൽകണമെന്ന് താൻ അടുത്തിടെ സംസ്ഥാന സർക്കാരിന് ഒരു കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ ദരിദ്രർക്ക് ഉയർന്ന നിലവാരമുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2017 ൽ അന്നത്തെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തു ഇന്ദിര കാന്റീനുകൾ ആരംഭിച്ചത്. കൊറോണ വൈറസ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷം, യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ കൗണ്ടറുകളിൽ സൗജന്യ ഭക്ഷണം വിളമ്പുകയും ഭക്ഷണ പാഴ്സലുകൾ വിതരണം ചെയ്യുകയും ചെയ്തു വന്നിരുന്നു. എന്നാൽ, അതിനു ശേഷം സർക്കാർ നയം മാറ്റുകയും ഭക്ഷണത്തിനായി തുക ശേഖരിക്കാൻ തീരുമാനിക്കുകയും ചെയ്യുകയും ഇത് വിവിധ കോണുകളിൽ നിന്നുള്ള വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു..

എന്നാൽ സൗജന്യ ഭക്ഷണ സൗകര്യം പലരും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സർക്കാരിന്റെ വാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.