Follow the News Bengaluru channel on WhatsApp

കൊറോണ വൈറസ് വ്യാപനം : മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ച് രാമനഗരയിലെ ഗ്രാമപഞ്ചായത്ത്

രാമനഗര: കൊറോണ വൈറസ് വ്യാപനം തടയാനെന്ന പേരിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കി രാമനഗര ജില്ലയിലെ അങ്കനഹള്ളി  ഗ്രാമപഞ്ചായത്ത്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലീങ്ങൾ വ്യാപകമായി കൊവിഡ്‌ 19 പകരാൻ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലീങ്ങൾ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത് നിഷേധിച്ചിരിക്കുന്നു എന്ന ഉത്തരവിറക്കിയത്. മുസ്ലിങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല, മുസ്ലിങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യാനും പാടില്ല. അത്തരക്കാര്‍ 500  രൂപ മുതല്‍ 1000 രൂപ വരെ പിഴ ഒടുക്കേണ്ടിവരും എന്നാണു വിളംബരത്തിലുള്ളത്.  പഞ്ചായത്ത് പ്രസിഡൻറ് മഹേഷ് ആണ് തീരുമാനം വിളംബരത്തിലൂടെ അറിയിച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മതസ്പർദ്ധ വളർത്തിയതിന് പോലീസ് കേസെടുക്കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഗതി വിവാദമായതോടെ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് അംഗങ്ങളും ഒളിവിലാണ്. കൊവിഡ്‌ വ്യാപനത്തിനു മുസ്ലീങ്ങളെ കുറ്റപ്പെടുത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇതിനു മുൻപ് അറിയിച്ചിരുന്നു. എന്നാൽ കര്‍ണാടകയിലെ ബി.ജെ.പി. നേതാക്കളുടെ ഭാഗത്തു നിന്നും ഇതിനു മുമ്പും നിസ്സാമുദ്ധീൻ തബ്‌ലീഗ് അനുയായികളെ കുറിച്ച് വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.