Follow the News Bengaluru channel on WhatsApp

കോവിഡ് 19-മരണം ആറായി, ആകെ രോഗികൾ 197

ബെംഗളൂരു: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുന്നവരുടെ എണ്ണം ആറായി. കഠിനമായ ശ്വാസകോശ രോഗവുമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗദഗിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 80 കാരിയാണ് ഏറ്റവുമൊടുവിൽ മരണപ്പെട്ടത്. മൂന്ന് ദിവസം മുൻപാണ് ഇവരുടെ കൊറോണ പോസിറ്റീവ് ഫലം ലഭിച്ചത്. എന്നാൽ ഇന്ന് രാവിലെ ഇവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. വിദേശ യാത്ര പശ്ചാത്തലത്തിലമോ മറ്റ് സമ്പർക്ക സാധ്യതകളോ ഇല്ലാത്ത ഇവർക്ക് രോഗബാധയുണ്ടായത് എങ്ങനെയാണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇതോടൊപ്പം സംസ്ഥാനത്ത് ഇന്ന് 16 പുതിയ കോവിഡ് 19 ഫലങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗ ബാധിതർ 197 ആയി. ഇതിൽ 10 പേരിലേക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യാപനമുണ്ടായത്. മാണ്ഡ്യ, ചിക്കബല്ലാപുര എന്നിവിടങ്ങളിൽ നിന്ന് ഓരോ പേർ വീതവും മൈസൂരിൽ നിന്ന് രണ്ട് പേരും ബാഗൽക്കോട്ടിൽ നിന്നും ബെലഗാവിയിൽ നിന്ന് 3 പേരുമാണ് പുതിയ കോവിഡ് രോഗികൾ. ഇതിൽ ബാഗൽക്കോട്ടിൽ നിന്നുള്ള മൂന്നു പേരും കുട്ടികളാണ്. 4 ഉം 13 ഉം വയസ്സുള്ള ആണ്കുട്ടികളിലും 9 വയസ്സുള്ള പെണ്കുട്ടിയിലുമാണ് കോവിഡ് 19 ഫലം പോസിറ്റീവ് ആയത്‌.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.