Follow the News Bengaluru channel on WhatsApp

ഭൂമിയിലെ മാലാഖമാരെ പ്രശംസിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു : കോവിഡ് 19 മഹാമാരിയെ പിടിച്ചു കെട്ടാൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന നാഴ്സുമാരെ പ്രശംസിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കൊറോണ വാർഡിലെ ജോലി കാരണം ദിവസങ്ങളോളം വീട്ടുകാരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും മാറി നിൽക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ.
3 വയസ് പ്രായമായ മകൾ അമ്മയെ ദൂരെ നിന്നും കണ്ട് കൂടെ വരാൻ വാശി പിടിച്ച് കരയുന്ന വീഡിയോ ഇന്നലെ മുതൽ സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ബലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊറോണ വാർഡിൽ ജോലി ചെയ്യുന്ന നഴ്‌സ് ആയ സുഗന്ധയുടെയും മകൾ ഐശ്വര്യയുടേതുമാണ് കണ്ടു നിൽക്കുന്നവരെ ഈറനണിയിപ്പിക്കുന്ന വീഡിയോ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇത് പെട്ടപ്പോൾ അദ്ദേഹം സുഗന്ധയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

ഭാവിയിലെ നല്ല കൂടിച്ചേരലുകൾക്ക് ഇന്ന് അകന്നിരിക്കാമെന്ന് അദ്ദേഹം ആത്മവിശ്വാസം പകർന്നു. കുടുംബബന്ധങ്ങൾക്കും മീതെ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥയും അർപ്പണ മനോഭാവവും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.