Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം : കേരള സമാജം

ബെംഗളൂരു : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സർക്കാറിനോട് ബെംഗളൂരു കേരള സമാജം ആവശ്യപ്പെട്ടു. ലോക്ക് ഡൌൺ ഏപ്രിൽ 14 ന് അവസാനിക്കുന്നതിനാൽ നാട്ടിലേക്ക് പോകാൻ ട്രൈനിൽ ഉൾപ്പെടെ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും യാത്ര അനിശ്ചിതത്വത്തിലാണ്. ഭക്ഷണം വാങ്ങാൻ പോലും കൈയിൽ കാശില്ലാതെ ബുദ്ധിമുട്ടുന്നവർ നാട്ടിലെത്തിയാൽ മതിയെന്നാണ് ആഗ്രഹിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയി നാട്ടിലേക്ക് തിരിക്കാൻ കഴിയാത്തവർ, പല സ്ഥലങ്ങളിൽ നിന്നും ബെംഗളൂരുവിലെത്തി അകപ്പെട്ടു പോയവർ, പേയിംഗ് ഗസ്റ്റുകളിലും മറ്റു ഹോസ്റ്റലിലും വീടുകളിലും കുടുങ്ങിപോയവർ, ഗർഭിണികളും കേരളത്തിൽ ചികിത്സ തേടേണ്ട അർബുദം പോലുള്ള രോഗമുള്ളവർ, താമസ സൗകര്യം ഇല്ലാത്തവർ തുടങ്ങിയവരെ അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേരള സമാജം നിവേദനം നൽകി. ഇത്തരം ആൾക്കാരെ അതിർത്തി വരെ എത്തിക്കാമെന്നും അവിടെ നിന്നും അവരവരുടെ വീടുകളിലേക്കോ ആശുപത്രികളിലേക്കോ എത്തിക്കാനുള്ള നടപടികൾ കേരള സർക്കാർ ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.