Follow News Bengaluru on Google news

തബ്‌ലീഗ് വിവാദ പരാമർശം- നടപടി സ്വീകരിക്കണമെന്ന് ഡി.കെ ശിവകുമാർ

ബെംഗളൂരു : ഡൽഹി നിസ്സാമുദ്ധീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ബി ജെ പി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രിയും കെപിപിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാർ. ഇസ്ലാം മത വിശ്വാസികൾ വ്യാപകമായി കോവിഡ്-19 പകർത്തുന്നു എന്ന നിരവധി വ്യാജവാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ നടപടികൾ സ്വീകരിക്കേണ്ട ഭരണകക്ഷികൾ തന്നെ വിവാദ പരാമർശങ്ങൾ ഉന്നയിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ബിജെപി എംപിമാരായ ശോഭ കാരന്തലജെ, അനന്ത് കുമാർ ഹെഗ്‌ഡേ എംഎൽഎമാരായ ബസന ഗൗഡ പട്ടീൽ, രേണുകാചാര്യ എന്നിവരാണ് നേരത്തെ നിസ്സാമുദ്ധീൻ – തബ്‌ലീഗ് വിഷയത്തിൽ വിവാദപരമാർശങ്ങൾ നടത്തിയത്. കർണാടക ഡിജിപി പ്രവീൺ സൂദിനയച്ച കത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ എംഎൽഎമാരും എംപിമാരുമുന്നയിച്ച വാക്കുകൾ പരാതിയില്‍  പ്രത്യേകം ഊന്നിക്കാട്ടി തുടർ നടപടികൾ സ്വീകരിക്കാൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.