കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 215 ആയി ഉയർന്നു

ബെംഗളൂരു : നേരത്തെ കോവിഡ്- 19 സ്ഥിരീകരിച്ചവരിൽ നിന്നും സമ്പർക്കത്തിലൂടെ 8 പേരിലേക്ക് രോഗം പകർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ 5 പേർ മൈസൂരിൽ നിന്നും, ബെംഗളൂരുവിൽ നിന്നുള്ള പത്തു വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ടു പേരും, ബിദറിൽ നിന്നുള്ള ഒരാളുമാണ്. ശനിയാഴ്ച പുതുതായി എട്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കർണാടകയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 215 ആയി ഉയർന്നു. 39 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 170 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇതുവരെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചു മരണപെട്ടവരുടെ എണ്ണം 6 ആണ്.
മൈസൂരിൽ നിന്നുള്ള അഞ്ചു പേരും ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെ ജോലി ചെയ്തിരുന്ന ആളിൽ നിന്നുമാണ് ഇവർക്ക് രോഗബാധയുണ്ടായത്. ഇവർ യഥാക്രമം 46,43,27,31,26 വയസ്സുള്ള പുരുഷന്മാരാണ്. നിലവിലെ രോഗികളിൽ ഏറ്റവും കൂടുതൽ പേരുള്ളത് തലസ്ഥാന നഗരമായ ബെംഗളൂരുവിൽ (77 പേര്‍) നിന്നാണ്. മൈസൂരുവില്‍ നിന്നും 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൈസൂരുവിലെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും നഞ്ചൻകോഡിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജൂബിലാൻറ് ജനറിക്സിലെ ജീവനക്കാരുമായി ബന്ധപ്പെട്ടതായതിനാൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ കമ്പനിയോട് ആവശ്യപ്പെട്ടതായി മൈസൂർ പോലീസ് സൂപ്രണ്ട് സി ബി ഋഷ്യന്ത പറഞ്ഞു. മൈസൂരിൽ സ്ഥിരീകരിച്ച 45 കോവിഡ് കേസുകളിൽ 36 എണ്ണവും മൈസൂരുവിലെ ജൂബിലാൻറ് ജനറിക്സിലെ ജീവനക്കാരുമായി ബന്ധപ്പെട്ടതാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.