ആശങ്ക വർധിപ്പിച്ച് ആരോഗ്യ പ്രവർത്തകരിലും കോവിഡ് പടരുന്നു; സംസ്ഥാനത്ത് 3 പേർ, ഡൽഹിയിലും മുംബൈയിലും സ്ഥിതി അതീവ ഗുരുതരം

ബെംഗളൂരു: ഷിഫ ആശുപത്രിയിലെ ഡോക്ടർക്ക് പിന്നാലെ കൽബുർഗിയിലെ നഴ്സിനും കോവിഡ് സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം മൂന്നായി.

ഇന്നലെയാണ് ബെംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് -19 സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഷിഫ ആശുപത്രി 15 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഐസിയു ഉൾപ്പെടെ മറ്റ് അത്യാഹിത വിഭാഗങ്ങളിൽ ഉള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യം നിലവിലില്ലാത്തതിനാൽ എല്ലാവിധ മുൻകരുതലുകളോട് കൂടി ആശുപത്രി  പ്രവർത്തിക്കുകയാണ്.

ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് 400 ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഡല്‍ഹിയിലെ ക്യാന്‍സര്‍ സെന്ററിലാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇത് താല്‍ക്കാലികമായി പൂട്ടിയിട്ടിരിക്കുകയാണ്. ഡൽഹിയിലെയും മുംബൈയിലെയും സ്ഥിതിഗതികൾ അതീവ ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.