കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 19 പേരുടെ പരിശോധനാഫലം നെഗറ്റീവായത്തിന്‍റെ ആശ്വാസ വാര്‍ത്തയുമുണ്ട് . കാസര്‍കോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേരുടെയും കണ്ണൂരില്‍ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.
കേരളത്തില്‍ 178 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
കേരളത്തിൽ ഇതുവരെ 378 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,12,183 പേർ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,11,468 പേർ വീടുകളിലും 715 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
86 പേരെ ഇന്ന് കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിശോധനക്കയച്ച 15683 സാമ്പിളുകളിൽ 14829 എണ്ണത്തിന് രോഗബാധ ഇല്ലന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്. എന്നാൽ ഇതൊക്കെ കൊണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ തെറ്റാണ്. അതുകൊണ്ടു തന്നെ വിട്ടുവീഴ്ച ഇല്ലാത്ത നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണത്തെ വിഷു കൈനീട്ടം നാടിനു വേണ്ടിയുള്ളതാവട്ടെ എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സംഭാവനയായി ഇക്കൊല്ലത്തെ വിഷുകൈനീട്ടത്തെ മാറ്റാനും അദ്ദേഹം അഭ്യർത്ഥിച്ചു.
എല്ലാവർക്കും വിഷു അംബേഡ്ക്കർ ജയന്തി ആശംസകൾ നേർന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനം പിരിഞ്ഞത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.