പരമ്പരാഗത മൽസ്യബന്ധനത്തിന് അനുമതി

ബെംഗളൂരു: ലോക്ക് ഡൗണ് അതിജീവനത്തിന്റെ കാലമാണ്. കൂടാതെ കഷ്ടപ്പാടിന്റെയും. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ് കാരണം കടലിൽ പോകാൻ പറ്റാതെ ബുദ്ധിമുട്ടിലായിരുന്ന മൽസ്യ തൊഴിലാളികൾക്ക് ആശ്വാസമായി പരമ്പരാഗത മൽസ്യ ബന്ധനത്തിന് സർക്കാർ അനുമതി നല്‍കി. കർണാടകയുടെ വിവിധ തീരദേശ ജില്ലകളിലായി 14,000 പരമ്പരാഗത മൽസ്യത്തൊഴിലാളികളാണുള്ളത്.
മൽസ്യബന്ധനം നിലച്ചതോടെ ഗവണ്മെന്റ് നൽകി വരുന്ന റേഷൻ മാത്രമായിരുന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയം. കടലിൽ പോകാൻ അനുമതി ലഭിച്ചതോടെ ഈ കുടുംബങ്ങൾക്ക് ഇടക്കാല ആശ്വാസമാണുണ്ടായത്, കാരണം വരാനിരിക്കുന്ന മഴക്കാലവും ഇവർക്ക് തൊഴിലില്ലാത്ത കാലം തന്നെയായിരിക്കും.
തൊഴിലാളികളോട് സാമൂഹിക അകലം പാലിക്കാനും രാവിലെ 11 മണിയോട് കൂടി മത്സ്യകച്ചവടം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടതായി ഫിഷറീസ് വകുപ്പ് മന്ത്രി കോട്ടെ ശ്രീനിവാസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.