ലോക്ക് ഡൗണിനിടെ പിടിച്ചെടുത്ത വാഹനം സ്റ്റേഷനിലേക്ക് മാറ്റവെ അപകടം ; പോലീസുകാരന് മരിച്ചു
ബെംഗളൂരു: കർഫ്യു പാസ്സ് ഇല്ലാതെ ഓടിച്ച ഔട്ടോ റിക്ഷ പാർക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റുന്നതിനിടെ അപകടത്തില്‍പെട്ടു പരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിൾ മരിച്ചു. പീനിയ പോലീസ് സ്റ്റേഷനിലെ കെ വി നാഗേഷ് ആണു മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. തുംകൂർ റോഡിലെ എട്ടാം മൈൽ ചെക്ക് പോയിൻ്റിൽ വാഹന നിരീക്ഷണത്തിലുണ്ടായിരുന്ന നാഗേഷ് ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയ ഓട്ടോ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നാഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ചിക്കബാവനവരയിലെ സപ്തഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അന്ത്യ കർമങ്ങൾക്കായി സ്വദേശമായ തുംകൂറിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
Hot News
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.