ലോക്ക് ഡൗണ്‍ : സന്നദ്ധ സംഘടനകൾക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി കർണാടക ഹൈക്കോടതി
ബെംഗളൂരു: ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന നിർധനരെയും നിരാലംബരെയും സന്നദ്ധ സംഘടനകൾ സഹായിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. സാമൂഹിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള ഇത്തരം സാമൂഹ്യ സേവനങ്ങളെ സംസ്ഥാന സർക്കാർ വിലക്കരുതെന്നും കോടതി അറിയിച്ചു.
കൽബുർഗിയിലെ ചില സന്നദ്ധ സംഘടനകൾ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ലോക്ക് ഡൗണ്‍ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
അതേസമയം സർക്കാർ ഇത്തരം സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വീഡിയോ കോണ്‍ഫറൻസ് വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
Hot News
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.