Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗണ്‍ : തുടർ മാർഗ നിർദ്ദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ ലോക്ക് ഡൗണ്‍ മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ഏപ്രില്‍ 20 മുതല്‍ ചില പ്രത്യേക മേഖലകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.
നിരോധനം തുടരുന്നവ
1. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പാടില്ല – സുരക്ഷാ ആവശ്യങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമൊഴികെ.
2. സുരക്ഷാകാര്യങ്ങള്‍ക്കൊഴികെ ട്രെയിന്‍ യാത്ര ഇല്ല.
3. പൊതുഗതാഗതത്തിന്റെ ഭാഗമായ ബസ്സുകള്‍
4. മെട്രോ സ്‌റ്റേഷനുകള്‍
5. ജില്ലയ്ക്കകത്തായാലും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റും സംസ്ഥാനത്തിന് പുറത്തേയ്ക്ക് ആയാലും പോകാം.
6. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും.
7. പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടുള്ള വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ളവ
8. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചത് ഒഴികെയുള്ള ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍.
9. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍
10. സിനിമാ തീയറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, വിനോദ പാര്‍ക്കുകള്‍ നാടകശാലകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍ തുടങ്ങിയവ.
11. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, അക്കാഡമിക്ക്, സാംസ്‌കാരിക, മത ചടങ്ങുകള്‍, മറ്റ് കൂട്ടായ്മകള്‍.
12. മതകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ അടച്ചിടണം. മതപരിപാടികള്‍ പാടില്ല.
13. സംസ്‌കാരച്ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ പേര്‍ പാടില്ല.
രാജ്യമൊട്ടാകെ, പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും വീടുകളില്‍ തയ്യാറാക്കിയതടക്കമുള്ള മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അണുനാശിനി ഉപയോഗിക്കുന്നതും, അവശ്യജീവനക്കാരെ മാത്രം നിയോഗിച്ചും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, തെര്‍മല്‍ സ്ക്രീനിങും കർശനമാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴയും ഇടാക്കും.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് ഭീഷണിക്ക് സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മേഖലകളില്‍ മാര്‍ഗനിര്‍ദേശപ്രകാരം ഇളവ് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 20 ന് ശേഷവും അനുവദിക്കില്ല. ഈ മേഖലകളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകുന്നതിന് ജനങ്ങളെ കര്‍ശന പരിശോധനക്ക് വിധേയമാക്കും. വൈദ്യസഹായം, നിയമ-ക്രമസമാധാനപാലനം, സര്‍ക്കാറിന്റെ അനിവാര്യജോലികള്‍ തുടങ്ങിയവക്ക് അവശ്യസര്‍വീസെന്ന നിലയില്‍ ഇളവ് അനുവദിക്കും.
രാജ്യത്തെ കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളുടെ സമ്പൂര്‍ണപ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് ഈ മാസം 20 മുതല്‍ ഇളവ് നല്‍കുന്നത്. സമൂഹിക അകലം പാലിച്ചു കൊണ്ട് തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കാൻ അനുമതിയായി.
നിര്‍ദിഷ്ട വ്യവസായങ്ങള്‍ക്കും ഡിജിറ്റല്‍ മേഖലയ്ക്കും കര്‍ശന ശുചിത്വ-പ്രതിരോധ ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കും.
അവശ്യ, അവശ്യമല്ലാത്തത് എന്നിങ്ങനെയുള്ള വേര്‍തിരിവില്ലാതെ എല്ലാത്തരം സാധനങ്ങളുടെയും കടത്ത് അനുവദിക്കും. കാര്‍ഷികമേഖലയില്‍, ഉല്‍പാദനം സംഭരണം, വിപണനം വളം-കീശനാശിനി-വിത്ത് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഉള്‍നാടന്‍ ജലാശയങ്ങളിലും കടലിലും മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികള്‍ക്കും അനുവാദം നല്‍കും. മൃഗസംരക്ഷണമേഖലയില്‍ ക്ഷീരോല്‍പാദനം, പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിതരണം, ഇറച്ചിക്കോഴി വ്യവസായം, തേയില, കാപ്പി റബര്‍ തോട്ടങ്ങള്‍ എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കാനും തീരുമാനിച്ചു.
ദേശീയ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതും സേവനമേഖലയിലെ പ്രധാനഘടകവുമായ ഡിജിറ്റല്‍ സാമ്പത്തികമേഖലയുടെ ഭാഗമായ ഇ കൊമേഴ്സ്, ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, സര്‍ക്കാറിന് വേണ്ടിയുള്ള ഡാറ്റ വിശകലന-കാള്‍ സെന്ററുകള്‍, ഓണ്‍ലൈന്‍ അധ്യാപനം, വിദൂര വിദ്യാഭ്യാസം എന്നിവയും അനുവദനീയമാണ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.