ലോക് ഡൗൺ : മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം : ലോക് ഡൗൺ മൂലം യാത്രാവിലക്കുള്ളതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും അത്യാവശ്യക്കാർക്ക് കേരളത്തിലേക്ക് വരാൻ കേരള സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ചികിത്സക്കായി വരുന്നവർ, ഗർഭിണികൾ, മരണാനന്തര ചടങ്ങുകൾക്കായി വരുന്നവർ എന്നിവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് അതിർത്തി കടക്കാം. യാത്രയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എത്തിചേരേണ്ട ജില്ലയില്‍ അറിയിക്കണം. ജില്ലാ ഭരണകൂടമാണ് അപേക്ഷ പരിഗണിക്കേണ്ടതും അനുമതി നൽകേണ്ടതും. ഈ മെയിൽ, വാട്സ് അപ്പ് വഴി അതാത് ജില്ലകളിലെ കലക്ടർക്ക് അപേക്ഷ നൽകാം. യാത്ര പുറപ്പെടുന്ന സംസ്ഥാനത്തെ ജില്ലാ അധികൃതരുടെ യാത്രാനുമതിയും വേണം. അതിർത്തിയിലെ ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. പരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറൻ്റീനിൽ പ്രവേശിക്കുകയോ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുകയോ വേണം.
ചികിത്സ ആവശ്യത്തിലേക്ക് വരുന്നവർ ഏത് ജില്ലയിലേക്കാണോ വരുന്നത് അതാത് ജില്ലയിലെ കലക്ടറിൽ നിന്നും അനുമതി വാങ്ങണം. യാത്ര പുറപ്പെടുന്ന സ്ഥലത്തു നിന്നും വാഹന പാസ് സ്വന്തമാക്കണം. ഈ രണ്ടു രേഖകളും യാത്രയിൽ കരുതണം. ഗർഭിണികൾ പ്രസവ തീയതി, ആരോഗ്യനില എന്നിവ വ്യക്തമാക്കുന്ന അംഗീകൃത ഗൈനക്കോളജിസ്റ്റിൻ്റെ സർട്ടിഫിക്കറ്റ് നൽകണം. മരണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള യാത്രയിൽ മരിച്ച ആളുമായി സംബദ്ധിച്ച സത്യവാങ്ങ്മൂലം അതിർത്തിയിൽ നൽകണം.
അതേ സമയം പൊതുസമൂഹത്തിന്റെ ആരോഗ്യ സുസ്ഥിരത പരിഗണിച്ചാണ് കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതെന്ന് വയനാട് ജില്ലാ കളക്ടര്‍ പറഞ്ഞു. മൃതദേഹവുമായി വരുന്നവര്‍ക്കും, മരിച്ച വ്യക്തികളുടെ അടുത്ത ബന്ധുക്കള്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കുമാണ് നിയന്ത്രണത്തില്‍ ഇളവുള്ളത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ യാത്ര തുടരുന്നതിന് മുമ്പ് തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്.14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങുന്നത്. അതിജാഗ്രതാ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ 14 ദിവസത്തെ നിരീക്ഷണ കാലാവധി കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവര്‍ എത്തുന്ന വിവരം നേരത്തെ തന്നെ അറിയിക്കുകയാണെങ്കില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് സാധിക്കും. അതിര്‍ത്തി ചെക്‌പോസ്റ്റ് കടന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എവിടെയെങ്കിലും വാഹനം നിര്‍ത്തുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. മരണശയ്യയില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് അനുമതി പത്രം വാങ്ങേണ്ടതാണ്. കളക്ടര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ >> newsbengaluru.com/…/G.O-dated-on-15.4.2020.pdf.pdf
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.