Follow the News Bengaluru channel on WhatsApp

കോവിഡ് -19 : കർണാടകയിലെ 1,112 തടവുകാരെ ജാമ്യത്തിലോ പരോളിലോ വിടാൻ ധാരണ

ബെംഗളൂരു: കോവിഡ് -19 അണുബാധ തടയുന്നതിനായി സർക്കാർ 1,112 തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയക്കുവാൻ ധാരണ.

കൊറോണ വൈറസ് ബാധയെ തുടർന്ന് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായി 1,112 തടവുകാരെ വിട്ടയക്കാൻ ധാരണയായതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് മോഹൻ പറഞ്ഞു. 405 തടവുകാരെ പരോളിലും കേസ് പരിഗണനയിലുള്ള 707 തടവുകാരെ ജാമ്യ വ്യവസ്ഥയിലും പുറത്തുവിടും.

സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. പ്രസ്തുത സമിതി നിശ്ചയിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ വിട്ടയക്കുവാൻ തീരുമാനിച്ചത്.

അതേസമയം വ്യാഴാഴ്ച സംസ്ഥാനത്ത് കൊറോണ ബാധിച്ച രോഗികളുടെ എണ്ണം 315 ആയി ഉയർന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. 82 രോഗികളെ സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 19 മണിക്കൂറിനുള്ളിൽ 36 പുതിയ രോഗികളെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.