ലോക്ക് ഡൗൺ : മകന്‍റെ വിവാഹം ലളിതമാക്കി കുമാരസ്വാമി

ബെംഗളൂരു : ലോക്ക് ഡൗണിനിടെ കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ മകനും ചലചിത്ര താരവുമായ നിഖിൽ കുമാരസ്വാമിയുടെ വിവാഹം. ബെംഗളൂരുവിൽ നിന്നും 28 കിലോമീറ്റർ ദൂരത്തുള്ള രാംനഗരയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയുമായ എം കൃഷ്ണപ്പയുടെ ചെറുമകൾ രേവതിയാണ് വധു. കോവിഡ് 19- നെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന ബെംഗളൂരുവില്‍ നിന്ന് മാറി തന്റെ മണ്ഡലമായ രാമനഗരയിലാണ് കുമാരസ്വാമി മകൻ്റെ വിവാഹം ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കൾ അടക്കം അറുപതു പേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തിട്ടുള്ളു എന്ന് കുമാരസ്വാമി വ്യക്തമാക്കി. വീട്ടില്‍ വെച്ച് വിവാഹം നടത്തിയാല്‍ സാമൂഹ്യ അകലം പാലിക്കുക എന്നത് സാധിക്കാത്തതിനാൽ മാത്രമാണ് രാംനഗരയിലെ ഫാം ഹൗസിൽ വിവാഹം നടത്തിയതെന്നും കുമാരസ്വാമി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കളെ പങ്കെടുപ്പിച്ചുള്ള ലളിതമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകുമെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും മറ്റും ചൂണ്ടിക്കാട്ടുന്നത് പരിമിതമായ ആൾക്കാർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുവെങ്കിലും മാസ്ക്കു ധരിക്കുകയോ മറ്റു സാമുഹിക അകലം പാലിക്കാനോ ശ്രദ്ധിച്ചിരുന്നില്ല എന്നാണ്.
വിവാഹത്തിനെതിരെ ഇതിനകം വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ലോക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് കുമാരസ്വാമി വിവാഹ ചടങ്ങുകൾ നടത്തിയതെന്നും ഇതിനെതിരെ വൈകാതെ നടപടികൾ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി അശ്വത് നാരായൺ വ്യക്തമാക്കി.
കഴിഞ്ഞ ലോക സഭാ തിരഞ്ഞടുപ്പിൽ മാണ്ഡ്യയിൽ നിന്നും ജെ ഡി എസ് ടിക്കറ്റിൽ സുമലതയോടു മത്സരിച്ചു നിഖിൽ കുമാര സ്വാമി പരാജയപ്പെട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.