കോവിഡ് പ്രതിരോധത്തിന് കേരള മോഡൽ ആകാമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോവിഡ് പ്രതിരോധത്തിനായി കർണാടക സർക്കാര്‍ കൈകൊള്ളുന്ന നടപടികള്‍ പരാജയമാണെന്നും കേരള മോഡൽ ആണു കോവിഡ് പ്രതിരോധത്തിനു ഉചിതമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവെന്നാണ് സിദ്ധരാമയ്യയുടെ അഭിപ്രായം.
കർണാടകയെ അപേക്ഷിച്ച് കേരളത്തിൽ വിദേശത്ത് നിന്നും തിരിച്ചു വന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നിട്ടും ഇപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. അതേ സമയം കർണാടകയിൽ രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന അവസ്ഥയാണ്. അതു കൊണ്ടു തന്നെ ഈ മഹാമാരിയെ കേരളം നേരിട്ട രീതി കർണാടകയിലും അവലംബിക്കാം എന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്
തുടക്കത്തിൽ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് സംസ്ഥാനം ഇന്ന് കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത് മുതൽ തന്നെ പ്രതിരോധം ഊർജിതമാക്കിയിരുന്നെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധത്തിന്‍റെ കേരള മോഡലിനെ കേന്ദ്ര സർക്കാരും പ്രശംസിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.