കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും രോഗം; ഡെൽഹിയിൽ കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു

ന്യൂഡെൽഹി : കോവിഡ് രോഗം ഭേദമായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഹിമാചലിലാണ് രോഗം ഭേദമായ ആൾ വീണ്ടും കോവിഡ് പൊസിറ്റീവായത്. രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. അതേ സമയം ഡെൽഹിയിൽ കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണ് ദില്ലിയിൽ നിന്നും ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദില്ലി കലാവതി സരൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നരമാസം പ്രായമുളള കുട്ടിയാണ് മരിച്ചത്. എന്നാൽ ദില്ലി സർക്കാർ മരണം സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം പതിനാലിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പതിനാറാം തീയതി കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതേ സമയം രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ ലോക് ഡൗൺ ഇളവുകൾ വേണ്ടന്ന് സംസ്ഥാനം കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന എല്ലാവരേയും പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകും. സ്വയം തയ്യാറായി മുന്നോട്ടു വരുന്നവരേേയും പരിശോധിക്കാൻ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കും.

രാജ്യത്ത് കോവിഡ് ബാധിക്കുന്ന ശിശുക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ വിസായ് വിരാർ മുൻസിപ്പൽ പരിധിയിൽ എട്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ 21 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15000 കവിഞ്ഞു. മരണം 507 ഉം രോഗ മുക്തി നേടിയവരുടെ എണ്ണം 2231 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.