Follow the News Bengaluru channel on WhatsApp

കേരളത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഇളവ്, കാസറഗോഡിൽ ലോക്ക് ഡൗണ്‍ തുടരും

കാസറഗോഡ്: കേരളത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലുള്ള ഇളവ് ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വരും.സംസ്ഥാനത്തെ നാലു ജില്ലകളായി തിരിച്ചാണ് ഇളവുകൾ നടപ്പിലാക്കുക. കോവിഡ്-19 തീവ്ര ബാധിത ജില്ലകളെ റെഡ് സോണിലും നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും കണക്കനുസരിച്ചും ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെയാണ് മറ്റ് സോണുകൾ. റെഡ് സോണിൽ ഉൾപ്പെടുന്ന കാസറഗോഡ്, കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവുകളില്ല. മേയ് 3 വരെ ലോക്ക് ഡൗണ് കർശനമായി തുടരും.

നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചുവെങ്കിലും സാമൂഹിക അകലം നിർബന്ധമാണ്. സമൂഹ സംഗമങ്ങൾ പാടില്ല, പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധം എന്നിങ്ങനെ കേന്ദ്രം അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ഇടുക്കി, കോട്ടയം ജില്ലകളാണ് ഗ്രീൻ സോണിലുള്ളത്.

ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകൾ ഓറഞ്ച് ബി സോണിലാണുള്ളത്. ഈ ജില്ലകളിൽ വ്യാപാര സ്ഥാപനങ്ങൾ,ഹോട്ടലുകൾ, കടകൾ, ഓഫീസുകൾ എന്നിവ തുറക്കാമെങ്കിലും ആൾക്കൂട്ടം അനുവദനീയമല്ല. വിവാഹം, മരണ സംബന്ധമായ ചടങ്ങുകൾ എന്നിവയിൽ ഇരുപതിൽ കൂടുതൽ ആളുകൾ പാടില്ല.

പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകൾ ഓറഞ്ച് എ സോണിലാണുള്ളത്. ഈ ജില്ലകളിൽ ഏപ്രിൽ 23 വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരും.

അന്തർ ജില്ല യാത്രകൾ അനുവദിക്കില്ലെന്നും പൊതു ഇടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജനങ്ങളെ നിയന്ത്രിക്കാനും ഒറ്റ ഇരട്ട നമ്പർ വാഹന ക്രമീകരണവും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ്‌ ബെഹ്റ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.