Follow the News Bengaluru channel on WhatsApp

ഭക്ഷണം മാത്രം പരിഹാരമല്ലെന്ന് ഹൈദരാബാദിലെ അതിഥി തൊഴിലാളികൾ

തെലങ്കാന: ഉറക്കമില്ലാത്ത രാത്രികളുടെ കഥയാണ് ക്യാമ്പുകളിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പറയാനുള്ളത്; കൂടെ തീരാത്ത ദുരിതത്തിന്റെയും. നെഞ്ചോരം പിടിച്ച മൊബൈൽ ഫോണിലൂടെ കേൾക്കുന്ന ഗൃഹാതുരത്വത്തിന്റെ സംഗീതമല്ലാതെ ഈ മനുഷ്യ ജീവനുകൾക്ക് ആശ്വസിക്കാൻ മറ്റൊന്നുമില്ല. ഭക്ഷണത്തിന് ക്യൂ, ശുചിമുറികൾക്ക് ക്യൂ, ജീവിതം മൊത്തത്തിൽ ക്യൂ എന്ന അക്ഷരം കണക്കെ തന്നിലേക്ക് തന്നെ വളഞ്ഞു കുത്തി മൂക്കൊടിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് മുന്നൂറ്റൻപതോളം വരുന്ന അതിഥി തൊഴിലാളികൾക്ക്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഹൈദരാബാദ് എന്ന നഗരത്തിന്റെ വിവിധ കോണുകളിൽ പറിച്ചു നട്ടവരാണ് ലോക്ക് ഡൗണിൽ വലഞ്ഞു ക്യാമ്പുകളിൽ കഴിയുന്നത്. രാത്രികളിൽ ഉറക്കം കെടുത്തുന്നത് കൊതുകുകളുടെ മൂളലുകളാണെങ്കിൽ പകൽ സമയങ്ങളിലത് വേനലിന്റെ കൊടും ചൂടാണ്.

ദിവസ വേതനാടിസ്ഥാനത്തിൽ ഹോട്ടലുകളിലും മറ്റ് നിർമാണ മേഖലയിലും പണിയെടുത്തിരുന്ന മൂന്നോ നാലോ മാസം കൂടുമ്പോൾ സ്വന്തം കുടുംബങ്ങളെ കാണാൻ സ്വദേശത്തേക്ക് തിരിച്ചിരുന്ന ഈ അന്യ സംസ്ഥാന തൊഴിലാളികൾ കയ്യിലുള്ള സമ്പാദ്യം തീർന്നപ്പോൾ കട വരാന്തകളിൽ അഭയം തേടി. പിന്നീട് കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള ക്യാമ്പുകളിലെത്തി.

ഇപ്പോൾ വീടിനെക്കുറിച്ചുള്ള ആവലാതികളല്ലാതെ ഇവരുടെ നെഞ്ചിലൊന്നുമില്ല. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ രക്ഷിതാക്കൾക്കോ പ്രിയപ്പെട്ടവർക്കോ ഇങ്ങോട്ടു വരാനോ അവർക്കെന്തെങ്കിലും സംഭവിച്ചാൽ അങ്ങോട്ട് പോകാനോ കഴിയില്ല എന്നത് വലിയ വേദനയാണെന്ന് ക്യാമ്പിലെ അന്തേവാസിയായ കുമാർ പറയുന്നു. മുന്നൂറിലധികം ആളുകളുള്ള ക്യാമ്പിൽ ഉപയോഗിക്കാൻ കഴിയുന്നത് വെറും നാലു ശുചിമുറികൾ മാത്രം. അതിനാണെങ്കിൽ രാവിലെ നാലു മുതൽ ക്യൂ ആണ്. ഭക്ഷണത്തിന് മറ്റൊരു ക്യൂ. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ ഭക്ഷണം ലഭിക്കുള്ളൂ. പക്ഷെ അതൊഴിച്ചുള്ള സമയങ്ങളിൽ ഇവരെങ്ങനെ കഴിഞ്ഞു കൂടുന്നു എന്നത് ആരും അന്വേഷിക്കാറില്ല. തകിട്ടിട്ടു മറച്ച മേൽക്കൂരയ്ക്കു കീഴെ അവർ സമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നത് വിഷയമല്ല! അതുകൊണ്ടു തന്നെ സാമൂഹിക അകലം വെറും പ്രഹസനമാണെന്ന് ഇവർ പറയുന്നു. പകൽ നേരങ്ങളിൽ ചീട്ടു കളിച്ചും കഥകൾ പറഞ്ഞും പരസ്പരം പരിചയപ്പെട്ടും ഇവർ അടുത്തു കൊണ്ടേയിരിക്കുകയാണ്.

പലർക്കും പുകവലി, മദ്യപാന ശീലങ്ങളുണ്ട്. ഇപ്പോളവർ കടുത്ത മാനസിക സമ്മർദ്ധത്തിലാണ്. മൂന്നു നേരം ഭക്ഷണം കിട്ടുന്നുണ്ടെങ്കിലും അതിന്റെ നിലവാരം ഇപ്പോഴുള്ള ജീവിത സാഹചര്യം പോലെ തന്നെയാണ്; പരിതാപകരം.

ലോക്ക് ഡൗണ് അവസാനിച്ചാലും എങ്ങനെ നാടുകളിലേക്ക് തിരിച്ചു പോകും എന്നത് ഇവരുടെ മുൻപിലൊരു ചോദ്യ ചിഹ്നം തന്നെയാണ്. കാരണം ഒഴിഞ്ഞ കീശയുമായി സ്വന്തം നാടും വീടും സ്വപ്നം കാണുന്നവരാണിവർ.

സർക്കാർ തങ്ങൾക്കു വേണ്ട യാതൊരു സഹായവും നൽകുന്നില്ല എന്നതാണ് ഇവരുടെ പരാതി. അന്യസംസ്ഥാന തൊഴിലാളികൾക്ക് 500 രൂപയും 12 കിലോ അരിയും സർക്കാർ വക ഉണ്ടെങ്കിലും ക്യാമ്പുകളിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾ ആ പട്ടികയിൽ ഇല്ല. ആവശ്യത്തിനു ഭക്ഷണവും പുതപ്പും അന്തിയുറങ്ങാൻ ഒരു മേൽക്കൂരയ്ക്കു കീഴെ ഇടവും കൊടുത്തവർക്ക് അതിന്റെ ആവശ്യമില്ല എന്നതാണ് സർക്കാർ പക്ഷം. എന്നിരുന്നാലും ഇവരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അധികാരികൾ തൃപ്തരാണ്. പക്ഷെ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകണമെങ്കിൽ സർക്കാർ കനിയുക തന്നെ വേണം എന്നതാണ് ഇവിടെയുള്ള ഓരോരുത്തരുടെയും ആവശ്യം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.