Follow the News Bengaluru channel on WhatsApp

സിദ്ധലിംഗേശ്വര രഥോത്സവം; 13 പേരെ അറസ്റ്റു ചെയ്തു

കൽബുർഗി: ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ നൂറു കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് റാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിൽ രഥോത്സവം സംഘടിപ്പിച്ചതിനെതിരെ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സിദ്ധലിംഗേശ്വര ജാത്രയുടെ ഭാഗമായി രഥോത്സവം അരങ്ങേറിയത്. മാസ്കുകളോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ഇത് കാണാൻ നൂറു കണക്കിന് ഭക്ത ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

ജില്ലാ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ച് പരിപാടികൾ സംഘടിപ്പിച്ചത്തിനു  ക്ഷേത്ര  സമിതിയിലെ ഇരുപതോളം പേർക്കെതിരെയും ഇരുന്നൂറോളം നാട്ടുകാർക്കെതിരെയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഉത്സവം നടത്തിയ അന്ന് തന്നെ റാവൂർ ഗ്രാമം 14 ദിവസത്തേക്ക് പൂർണമായി അടച്ചിട്ടു കൊണ്ട് കൽബുർഗി എസ്. പി. ഉത്തരവിറക്കിയിരുന്നു. കൂടാതെ കോവിഡ് നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി പ്രത്യേക ഡോക്ടർമാരുടെ സംഘത്തെയും അയച്ചിട്ടുണ്ട്.

അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥക്കു കാരണക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. vimal kumar says

    latest

Leave A Reply

Your email address will not be published.