ഓൺലൈൻ ക്ലാസ്സുകൾക്ക് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ സാങ്കേതിക വകുപ്പ്

ബെംഗളൂരു : സൂം ആപ്പ് സുരക്ഷിതമല്ലന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത്  ഓൺലൈൻ ക്ലാസ്സുകൾക്ക് സൂം ആപ്പ് ഉപയോഗിക്കരുതെന്ന് സംസ്ഥാന സാങ്കേതിക വകുപ്പ് എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

എല്ലാ സർക്കാർ, എയ്ഡഡ്, എഞ്ചിനീയറിംഗ്, പോളിടെക്നിക്കൽ കോളേജുകളിലും ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ടെക്നിക്കൽ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സൂമിന് പകരം ടി സി എസ് വികസിപ്പിച്ചെടുത്ത സൗജന്യ ആപ്ലിക്കേഷൻ ആയ ടി സി എസ് അയൺ ഡിജിറ്റൽ ക്ലാസ് റൂം ഉപയോഗിക്കാനോ അല്ലെങ്കിൽ ഓൾ ഇന്ത്യ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഎ) ശുപാർശ ചെയ്യുന്ന മറ്റേതെങ്കിലും ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനോ വകുപ്പ് നിർദ്ദേശിച്ചു.

സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ തന്നെ സൂം വിവാദങ്ങൾ നേരിടുകയാണ്. സർക്കാർ ഓഫീസുകളിലും ഉദ്യോഗസ്ഥരും സൂം അപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിൻ്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട് ഇന്ത്യ) ഇക്കാര്യത്തിൽ പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.