എസ്എസ്എൽസി പരീക്ഷകൾ ഉപേക്ഷിക്കാൻ സാധ്യത

ബെംഗളൂരു : കോവിഡ് ഭീഷണിയുടെ പാശ്ചാത്തത്തിൽ താത്കാലികമായി നിർത്തി വച്ച എസ്എസ്എൽസി പരീക്ഷകൾ ഉപേക്ഷിക്കാൻ സാധ്യത. പബ്ലിക് ഇൻസ്ട്രക്ഷൻ അഡീഷണൽ കമ്മീഷണർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്സിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.എഴുന്നൂറോളം കേന്ദ്രങ്ങളിലായി രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പത്താം തരം പരീക്ഷ എഴുതുന്നത്

2019-20 അധ്യയന വർഷത്തിൽ ഇതു വരെ നടത്തിയ പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിദ്യാർഥികളെ അടുത്ത ക്ലാസുകളിലേക്ക് തിരഞ്ഞെടുക്കുക.

ലോക്ക് ഡൌണ്‍  അവസാനിച്ചാലും സാമൂഹിക അകലം തുടരേണ്ടി വരുമെന്നതിനാൽ പരീക്ഷകൾ സംഘടിപ്പിക്കുന്നതിലുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചിരിക്കുന്നത്.

വിദ്യാർഥികളുടെ എണ്ണത്തിനനുസൃതമായി പരീക്ഷാ കേന്ദ്രങ്ങൾ കൂട്ടാനും കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.