Follow the News Bengaluru channel on WhatsApp

സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഇന്ത്യയിലെ മൊത്തം ശരാശരിയേക്കാൾ കൂടുതൽ

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഇന്ത്യയിലെ മൊത്തം ശരാശരിയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകള്‍. ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 390 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 16 പേരാണ് മരിച്ചത്. 4% മരണനിരക്കാണ് ഇതു കാണിക്കുന്നത്. എന്നാൽ ഇന്ത്യയുടെ മൊത്തം കണക്കുകൾ പ്രകാരം 15,712  പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 507 പേര് മരിച്ചു. 3.2% നിരക്കാണ് ഇതു കാണിക്കുന്നത്. 
രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിരുന്നിട്ടു കൂടി കഴിഞ്ഞ ഒരാഴ്ച മുൻപു വരെ കോവിഡ് വ്യാപനവും മരണനിരക്കും സംസ്ഥാനം പിടിച്ചു നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കുകയും മരണനിരക്ക് കൂടുകയും ചെയ്തു.
എന്നാൽ ഇതുവരെ മരണപ്പെട്ട ഭൂരിഭാഗം പേർക്കും വർഷങ്ങളോളമായി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു. മാത്രമല്ല സിംഹഭാഗം ആൾക്കാരും 60 വയസിനു മുകളിൽ പ്രായമുള്ളവരുമായിരുന്നു. ഇവരിൽ മരണകാരണം കോവിഡ്-19 മാത്രമായിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.