കര്‍ണാടകയില്‍ എല്ലാ മാധ്യമപ്രവർത്തകര്‍ക്കും കോവിഡ്-19 ടെസ്റ്റ്

ബെംഗളൂരു: വിവര ശേഖരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കേണ്ടി വരുന്ന മാധ്യമപ്രവത്തകർ നിർബന്ധമായും കോവിഡ് പരിശോധനക്കു വിധേയമാകണമെന്നു മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ.ഇതിനായി ആരോഗ്യ- വിവര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ എല്ലാ മാധ്യമ പ്രവർത്തകർക്കുമുള്ള പരിശോധന ഏർപ്പാടാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിലെ എല്ലാ മാധ്യമ പ്രവർത്തകർക്കും കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി ഡോ.സുരേഷ് കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്.
സംസ്ഥാനത്തിന്റെ വിവിധ നഗര- ഗ്രാമ മേഖലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പരിശോധനക്കായി ക്യാമ്പുകൾ ഉടന്‍ സംഘടിപ്പിക്കുമെന്നും
പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയ ശേഷം നഗരത്തിലെ എല്ലാ മാധ്യമ പ്രവർത്തകർക്കും ഉടൻ വിവരം കൈമാറുമെന്നു  ഇൻഫർമേഷൻ ജോയിന്റ് ഡയറക്ടർ ഡി പി മുരളീധർ അറിയിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.