Follow the News Bengaluru channel on WhatsApp

സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസ ശമ്പളം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസ ശമ്പളം മുടങ്ങില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളായ ബസ്-ട്രെയിൻ സർവീസുകൾ, മദ്യശാലകൾ എന്നിവകളൊക്കെയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിശ്ചലമാണ്. വരുമാന മാർഗങ്ങൾ ഇല്ലാത്തതും ചിലവുകൾ കൂടി വരുന്നതും വൻ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കുന്നു.
ഏപ്രിൽ മാസം കടന്നു പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മേയ് മാസവും ഇതേ നിലയിലാണെങ്കിൽ കാര്യങ്ങൾ ആലോചിച്ചു തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പും നൽകി.
നിലവിൽ കർണാടക എംഎൽഎമാരുടെ ശമ്പളത്തിൽ നിന്നും ഒരു വർഷത്തേക്ക് 30% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ശമ്പളം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയും രംഗത്തു വന്നിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.