Follow the News Bengaluru channel on WhatsApp

ആശ വർക്കർക്കെതിരെ വീണ്ടും ആക്രമണം; മൈസൂരിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു

മൈസൂരു: സാമൂഹിക അകലം പാലിക്കുവാനും മാസ്കുകൾ ഉപയോഗിക്കാനും ആവശ്യപ്പെട്ട ആശ വർക്കര്‍ക്കെതിരെ ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കോവിഡ് വിവര ശേഖരണത്തിനായി മൈസൂരിലെ ഹലീം നഗറിലിറങ്ങിയ ആശ വർക്കർ സുമയ്യ ഫിർദോസിനെയാണ് ആക്രമിച്ചത്. സുമയ്യയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് മെഹബൂബ്, ഖലീൽ, സിഷാൻ എന്നിവരെ  അറസ്റ്റു ചെയ്തു. മൈസൂർ ഡിസ്ട്രിക്ട് ഇൻ ചാർജ് മിനിസ്റ്റർ സോമശേഖര പോലീസ് കമ്മീഷണറുമായി സംസാരിച്ച് കേസിൽ കർശന തുടർ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടകയില്‍ ആശ വർക്കർമാര്‍ക്കെതിരെയുള്ള ആക്രമണം പതിവാകുകയാണ്. കോവിഡ്-19 രോഗ വ്യാപനം തടയാൻ ക്വാറന്റീനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടതിനു പദരായണപുരയില്‍ പൊലീസിന് നേരെ ആക്രമണമുണ്ടായിരുന്നു.സരയിപാളയ സാദിഖ് നഗറില്‍ ആരോഗ്യ ബോധവല്‍ക്കരണത്തിനിറങ്ങിയ ആശ വർക്കർക്കറേയും ഒരുപറ്റം ആള്‍ക്കാര്‍  ആക്രമിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ ചുമത്തുമെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.