55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ്- 19 പരിശോധന നിർബന്ധമാക്കി കർണാടക സർക്കാർ

ബെംഗളൂരു : 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ പോലും കോവിഡ് പരിശോധന നിർബന്ധമായി ചെയ്യണമെന്നു വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ഭൂരിഭാഗം പേരും 55 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കോവിഡ് പ്രതിരോധ ചുമതലുള്ള വിദ്യാഭ്യാസ മന്ത്രി ഡോ. സുരേഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വാർധക്യ സഹജമായ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ആണു ഉള്ളതെങ്കില്‍ പോലും സർക്കാർ അത് ഗൗരവമായി കണ്ടു കൊണ്ട് അത്തരം ആൾക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സംസ്ഥാനത്തിന്റെ മുഴുവൻ ജനസംഖ്യയിൽ 7% 60 വയസ്സിനു മുകളിൽ പ്രായമായവരാണ്. ഇതുവരെ 17 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. എല്ലാവർക്ക് വാർധക്യ സഹജമായ അസ്വസ്ഥതകൾ നേരത്തെ ഉണ്ടായിരുന്നുവെന്നും കോവിഡ് ബാധിച്ചതിനു ശേഷം അവസാന നിമിഷങ്ങളിലാണ് എല്ലാവരും ആശുപത്രികളെ സമീപിക്കുന്നതെന്നും പ്രാരംഭഘട്ടങ്ങളിൽ തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ മരണനിരക്ക് കുറക്കാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് ആധികാരികമായി അറിയാൻ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമെറൈസ് ചെയ്യിന്‍ റിയാക്ഷൻ ടെസ്റ്റ് ദിവസേന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതുവരെ 415 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 പേരാണ് മരണപ്പെട്ടത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.