കോവിഡ്19 : നോർക്ക ധനസഹായം

ബെംഗളൂരു : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സ്വികരിച്ചു തുടങ്ങി. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ ധനസഹായം ലഭിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്‌പോർട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ എന്നിവ അപ് ലോഡ് ചെയ്യണം. 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30-04-2020 ആയിരിക്കും.
വിശദ വിവരം www.norkaroots.org യിലും 0471-2770515 ,2770557( ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ)നമ്പരിലും ലഭിക്കുമെന്നു നോർക്ക ഓഫീസർ റീസ രഞ്ജിത് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.