Follow the News Bengaluru channel on WhatsApp

കന്നഡ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

രാമനഗര : പ്രമുഖ വാർത്താ ചാനല്‍ ലേഖകന്‍ വാഹനാപകടത്തിൽ മരിച്ചു. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടി വി യിലെ ലേഖകന്‍ ഹനുമന്തു (31) ആണു മരണപെട്ടത്‌. വാർത്തകൾ ശേഖരിച്ച് തിരിച്ചു പോകും വഴി രാമനഗര ജയില്‍ പരിസരത്ത് വെച്ചാണ് അപകടം നടന്നത്. കോവിഡ് ബാധയുമായി ബന്ധപെട്ട് രാംനഗര ജയിലിലെ അന്തേവാസികളെ പരപ്പന ആഗ്രഹാരയിലേക്ക് മാറ്റുന്നത് സംബന്ധിച്ച വാര്‍ത്തകകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി രാമനഗരയില്‍ എത്തിയതായിരുന്നു ഹനുമന്തു.
ഹനുമന്തു സഞ്ചരിച്ച ബൈക്കിൽ  എടിഎമ്മിലേക്ക് പണവുമായി പോകുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. വാന്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. രാംനഗര  ജില്ലയുടെ ചുമതല വഹിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി എ എൻ അശ്വത് നാരായണനും മുൻ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയും ഭാര്യയും കുഞ്ഞുമുൾപ്പെടെയുള്ള  ഹനുമന്തുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ  ശിവകുമാർ അനുശോചനം  അറിയിച്ചു. 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.