കര്‍ണാടകയില്‍ പുതുതായി 10 പേര്‍ക്കു കോവിഡ്

ബെംഗളൂരു: പത്തു പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 418 ആയി ഉയർന്നു. മൂന്നു പേർ ബിജാപൂരിൽ നിന്നും മൂന്ന് പേർ കൽബുർഗിയിൽ നിന്നാണ്. ഒരാൾ വീതം ദക്ഷിണ കന്നഡ ബെലഗാവി ജില്ലകളിൽ നിന്നുമാണ്. രണ്ടുപേർ മൈസൂരു നഞ്ചന്‍കോടിലെ  ഫാർമ കമ്പനി ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ യുവാക്കളാണ്. അതേ സമയം ഏതാനും ആഴ്ചകൾക്ക് മുൻപ് കോവിഡ് ഫലം പോസിറ്റീവ് ആയി  ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ച രണ്ടു പേരുടെ ഫലം നെഗറ്റീവ് ആയി. ബാഗൽക്കോട്ടിലെ ആശുപത്രിയിലായിരുന്ന ഇവർ ആശുപത്രി വിട്ടു.
മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്തതോടെ ബിജാപൂരിൽ ആകെ രോഗബാധിതർ 35 ആയി ഉയർന്നു എന്നത് ജില്ലാ ഭരണകൂടം ആശങ്കയോടെയാണ്  നോക്കിക്കാണുന്നത്. ഇവിടെ  സമ്പർക്കത്തിലൂടെ രോഗം പകർന്ന മൂന്നു പേരും സ്ത്രീകളാണ്. മുൻപ് കോവിഡ് സ്ഥിരീകരിച്ച 65 വയസ്സുകാരനിൽ നിന്നുമാണ് കുടുംബാംഗങ്ങളായ ഇവർക്ക് വൈറസ് ബാധ ഉണ്ടായത്. ഇദ്ദേഹം കോവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപ് ബെലഗാവി,ഹാവേരി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെ ഈ മൂന്നു ജില്ലകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.