Follow the News Bengaluru channel on WhatsApp

ഇന്നു മുതൽ ലോക്ഡൗണിൽ ഭാഗിക ഇളവുകൾ

ബെംഗളൂരു: ലോക്ക് ഡൗണിൽ ഭാഗിക ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 22 ബുധനാഴ്ച അർദ്ധരാത്രി മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് ‌സർക്കാർ അറിയിച്ചു. എന്നാൽ ലോക്ക് ഡൗണ്‍ കർശനമായി നടത്തിവരുന്ന ‘കണ്ടെയ്‌ൻമെന്റ് സോണുകളിൽ’ തൽസ്ഥിതി തുടരും.

പ്രസ്തുത ഇളവുകൾ ഇരുചക്രവാഹനങ്ങൾ, അന്തർ ജില്ലാ യാത്ര പൊതുഗതാഗതം എന്നിവയ്ക്ക് ബാധകമല്ല.

സ്വയം തൊഴിൽ ചെയ്യുന്ന ഇലക്ട്രീഷ്യൻ, റിപ്പയർ, പ്ലംബർ, കൊറിയർ സേവനങ്ങൾ, മോട്ടോർ മെക്കാനിക്സ്, പ്രാദേശിക പ്രദേശങ്ങളിലെ മരപ്പണിക്കാർ, കേബിൾ, ഡിടിഎച്ച് ഓപ്പറേറ്റർമാർ, അവശ്യവസ്തുക്കൾക്കായുള്ള ഓൺലൈൻ ഡെലിവറി ഓർഗനൈസേഷനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവർക്ക്  ഇളവുകൾ ലഭിക്കും. കൂടാതെ ഗ്രാമപ്രദേശങ്ങളിൽ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ, കാർഷിക സംബന്ധിയായ ജോലികൾ, മത്സ്യബന്ധനം തുടങ്ങിയവ അനുവദിക്കും.

ആവശ്യ സേവനങ്ങളിൽ പെടുന്ന മരുന്ന് ഉത്പാദനം, ആരോഗ്യ മേഖലയിലെ ആവശ്യ വസ്‌തുക്കളുടെ ഉത്പാദനം, ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം എന്നിവ തുടരാം.

എല്ലാ മേഖലകളിലും തൊഴിലാളികൾ സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും വേണം. ബസ് സർവീസുകൾ, മെട്രോ, ഓട്ടോറിക്ഷ, ക്യാബ്, ട്രെയിനുകൾ, മദ്യവിൽപ്പന, മതപരമായ പ്രവർത്തനങ്ങൾ, സിനിമാ ഹാളുകൾ, മാളുകൾ, ഐടി ബിടി കമ്പനികൾ, സ്കൂൾ, കോളേജുകൾ എന്നിവയ്ക്ക് നിലവിലെ ലോക്ക്ഡൗൺ നിയമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.ലോക്ക് ഡൗൺ മൂലം തകരാറിലായ സമ്പദ് വ്യവസ്ഥയെ ശരിയാക്കാൻ കൂടിയാണ് ഈ തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്ക്കർ ഇറക്കിയ ഉത്തരവിൽ പറയുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.