പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 18 പേർക്ക്; സംസ്ഥാനത്തെ കോവിഡ് ബാധിതർ 445

ബെംഗളൂരു: 18 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചതിലൂടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 445 ആയി ഉയർന്നു. ഇതിൽ 9 പേർക്ക് അസുഖം ബാധിച്ചത് ബെംഗളൂരു ബൊമ്മനഹള്ളിയില്‍ നിന്നുള്ള 54 കാരനിൽ നിന്നാണ്. 9 പുരുഷന്മാർക്കാണ് ഇദ്ദേഹത്തിൽ നിന്ന് വൈറസ് പകർന്നത്.

ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനിൽ കരാര്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിയായ ഇദ്ദേഹം ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനു ശേഷം ഒരു മില്ലിൽ ജോലി ചെയ്ത് വരികയായിരുന്നു. ഏപ്രിൽ 18 നു കോവിഡ് ലക്ഷണങ്ങൾക്ക് സമാനമായ ആരോഗ്യ പ്രശ്‌നനങ്ങൾ കാരണം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്കും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ് ഡിസീസിലേക്കും മാറ്റുകയായിരുന്നു.

ജോലി സ്ഥലത്തും താമസ സ്ഥലത്തുമായി 28 പ്രൈമറി കൊണ്ടാക്ടുകളും നൂറോളം സെക്കണ്ടറി കൊണ്ടാക്ടുകളും നിരീക്ഷണത്തിലാണ്. ലോക്ക് ഡൗണ്‍ കാലയളവിലും നഗരത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം ആരോഗ്യ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് 123 ഓളം പേർ നിരീക്ഷണത്തിലാണ്.

ബിജാപൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരിൽ 32 വയസ്സുള്ള സ്ത്രീയും 25 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. 32 കാരിക്ക് രോഗം പകർന്നത് മുൻപ് കോവിഡ് സ്ഥിരീകരിച്ച ആളിൽ നിന്നുമാണ്. എന്നാൽ 25 കാരിക്ക് വൈറസ് ബാധ ഉണ്ടായത് എങ്ങനെ ആണെന്നുള്ള സ്രോതസ്സുകൾ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല.

ഹുബ്ബള്ളിയിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ടു പേർക്കാണ്. 30 വയസ്സുള്ള സ്ത്രീയും 13 വയസ്സുള്ള പെണ് കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.

ബണ്ട്വാളില്‍  57 കാരിക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. മാണ്ഡ്യയിൽ രണ്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 47 കാരനും 28 കാരിക്കും. മുൻപ് കോവിഡ് സ്ഥിരീകരിച്ചവരിൽ നിന്നുമാണ് ഇവർക്ക് വൈറസ് ബാധയേറ്റത്. കൽബുർഗിയിൽ 32 കാരനും ബെംഗളുരു അർബനിൽ 41 കാരനും സമ്പര്‍ക്കത്തിലൂടെ കോവിഡ് പകർന്നു. നിലവിൽ 5 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഐസിയുവിൽ ഉള്ളത്.

കഴിഞ്ഞ ഞായറാഴ്ച കോവിഡ്-19 ബാധിച്ചു മരിച്ച 50 കാരിയുടെ ഭർതൃമാതാവും കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയിൽ നാലു ദിവസത്തിനിടെ കോവിഡ് മരണം രണ്ടായി. പക്ഷാഘാതം മൂലം മാർച്ച് 16 മുതൽ പഡീൽ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ഏപ്രിൽ 22 നാണ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർ ചികിത്സയിലായിരുന്ന ഫസ്റ്റ് ന്യൂറോ ആശുപത്രിയും പരിസരവും പൂർണമായും അടച്ചിട്ടു. സംസ്ഥാനത്താകെ ഇതു വരെ 18 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.