കോവിഡ് രോഗലക്ഷണം മറച്ചുവെച്ച ആശുപത്രിക്കെതിരെ നടപടി

ബെംഗളൂരു : ചികിത്സ തേടിയെത്തിയ രോഗിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും അതു മറച്ചുവെച്ചു ചികിത്സിച്ച ബെഗൂരിലെ ആശുപത്രിക്കെതിരെ നിയമ നടപടിയുമായി ആരോഗ്യവകുപ്പ്. ബേഗൂർ ഹൊങ്ങസാന്ദ്രയിലെ വേണു ഹെൽത്ത് കെയർ സെൻ്റ്റിനെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 18 ന് ഇതരസംസ്ഥാന തൊഴിലാളിയായ 54 കാരൻ പനി,ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളോടെ ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടിയിരുന്നു. കൊറോണ ലക്ഷണങ്ങൾ ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കാതെ ആശുപത്രിയിൽ ഒരു ദിവസത്തോളം ചികിത്സിച്ചു. തുടർന്ന് അസുഖം അധികമായതിനെ തുടർന്ന് ജയദേവ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും കൊറോണ ലക്ഷണങ്ങൾ ഉള്ളതിനാൽ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രോഗിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു രോഗിയ പരിചരിച്ച ഹെൽത്ത് സെൻ്ററിലെ ഡോക്ടറേയും മറ്റു ജീവനക്കാരേയും ക്വാറൻറ്റെയിനിൽ ആക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയില്‍ എത്തിയപ്പോൾ ഹെൽത്ത് സെൻ്ററിലെ ഡോക്ടറും ജീവനക്കാരും അതിനെതിരെ എതിർപ്പു പ്രകടിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചു മരുന്നുകുപ്പികള്‍ മറ്റു ഉപകരങ്ങള്‍ എന്നിവ വലിച്ചെറിഞ്ഞു ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. വളരെ പണിപെട്ടാണ് പിന്നീട് ഇവരെ സർക്കാർ നിരീക്ഷണ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി അടച്ചു പൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കോവിഡിനു ശേഷം ബെംഗളൂരുവിൽ താത്കാലികമായി അടച്ചു പൂട്ടുന്ന നാലാമത്തെ ആശുപത്രിയാണിത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.