Follow the News Bengaluru channel on WhatsApp

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം : പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതു സംബന്ധിച്ചുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങി. വിദേശത്തു വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അനുമതി നൽകി കൊണ്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് ഇറക്കി.

ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ മാസം 23 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലേക്കുള്ള വിമാനസർവ്വീസുകൾക്ക് നിരോധനമേർപ്പെടുത്തി സർക്കുലർ ഇറക്കിയത്. സര്‍ക്കുലറില്‍  മൃതദേഹങ്ങൾ എത്തിക്കുന്നതിനടക്കമുള്ള വിലക്കുകൾ ഉണ്ടായിരുന്നതോടെയാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് മുടങ്ങിയത്.

കോവിഡ് കാരണമല്ലാതെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ എംബസിയുടെ അനുമതിയോടെ കാർഗോ വിമാനങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു. ഈ മാസം ഏഴു മുതൽ 22 വരെ 30 പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിൻ്റെ എൻ ഒ സി വേണമെന്ന നിർദ്ദേശം വന്നതോടെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതെ വന്നു. കാസറഗോഡ്, കായംകുളം സ്വദേശികളുടെ മൃതദേഹങ്ങളടക്കം 24 പേരുടെ മൃതദേഹങ്ങളാണ് ഈ നിര്‍ദ്ദേശ ത്തോടെ വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നത്.

വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ കർശന നിയമങ്ങൾ പാലിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന കോവിഡ് 19 പ്രതിരോധ മാർഗ്ഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. എന്നാൽ വിദേശത്തു കോവിഡ് ബാധിച്ചു മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.