Follow the News Bengaluru channel on WhatsApp

ബണ്ട്വാളിലെ കോവിഡ് മരണം; മൃതദേഹം സംസ്കരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

മംഗളൂരു : കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം ആൾത്താമസമുള്ള  ഇടങ്ങളിൽ സംസ്കരിച്ചാല്‍ വൈറസ് വ്യാപനത്തിനു ഇടനല്‍കുമെന്ന തെറ്റിധാരണയും വ്യാജ പ്രചാരണവും പടര്‍ന്നതോടെ കോവിഡ് ബാധിച്ചു മരിച്ച 75 കാരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം ആള്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ മംഗളൂരുവിലാണു സംഭവം. മൃതദേഹം സംസ്ക്കരിക്കാനായി പച്ചനടി പൊതു ശ്മശാനത്തിൽ എത്തിയ ആരോഗ്യ പ്രവർത്തകർക്കെതിരെ സമീപവാസികള്‍  പ്രതിഷേധിച്ചതോടെ മൃതദേഹം  ബണ്ട്വാൾ ശ്മശാനത്തിലേക്കു കൊണ്ടു പോയി. അവിടെയും പ്രതിഷേധം ഉയർന്നതോടെ ഒടുവില്‍ കൈകുഞ്ചയിൽ മൃതദേഹം സംസ്‌കരിച്ചു.
ആരോഗ്യ വകുപ്പ്  അനുശാസിക്കുന്ന പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്കരിക്കുക വഴി വൈറസ് വ്യാപനം ഉണ്ടാവില്ല.എന്നാല്‍ സമൂഹത്തില്‍ പരക്കുന്ന വ്യാജ വിവരങ്ങളാണു ജനങ്ങളെ ഇത്തരം സംഭവങ്ങളിലേക്ക് ഇളക്കിവിടുന്നത്. കഴിഞ്ഞ ദിവസം വെൻലോക്ക് ആശുപത്രിയിലാണ് ഇവർ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇവരുടെ മകന്‍റെ ഭാര്യ കോവിഡ് ബാധിച്ചു ഏപ്രിൽ 19 ന് മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം മംഗളൂരുവിലെ ബോളൂർ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിയപ്പോഴും സമീപവാസികളുടെ എതിർപ്പുയർന്നിരുന്നു.
കഴിഞ്ഞയാഴ്ച ചെന്നൈയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.