Follow the News Bengaluru channel on WhatsApp

കോവിഡ് റിലീഫ് : അഞ്ചു ലക്ഷത്തിൽപരം ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കി ബെംഗളുരുവിലെ മാർത്തോമാ പള്ളികൾ

ബെംഗളുരു : മലങ്കര മാർത്തോമ്മാ സഭയുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസനത്തിനു  കീഴിലുള്ള ബാംഗ്ലൂർ സെന്ററിലെ പള്ളികളിലെ വിശ്വാസികൾ സംയുക്തമായി കൈകോർത്തുകൊണ്ടു ലോക് ഡൌൺ കാലയളവിൽ കർണാടകയുടെ വിവിധ  ഭാഗങ്ങളിലുള്ള പാവപ്പെട്ടവർക്ക് അഞ്ചു ലക്ഷത്തിൽ പരം ഭക്ഷണങ്ങള്‍  തയ്യാറാക്കുന്നതിനു ആവിശ്യമായ ഗ്രോസറി കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവ വിതരണം ചെയ്തു.
പ്രിംറോസ്  റോഡിലുള്ള ദി മാർത്തോമ്മാ സിറിയൻ ചർച്ഛ്, ബാനസവാടിയിലുള്ള   ബാംഗ്ലൂർ ഈസ്റ്റ് മാർത്തോമ്മാ ഇടവക, ജാലഹള്ളി എബനേസർ മാർത്തോമാ ഇടവക , ഹെബ്ബാൾ ജെറുസലേം മാർത്തോമ്മാ ഇടവക, കെ, ആർ പുരം ബഥേൽ മാർത്തോമ്മാ ഇടവക, മാർത്തഹള്ളി സെന്റ് തോമസ് മാർത്തോമ്മാ ഇടവക, കാർമേൽറാം സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവക, കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക,  എന്നീ പള്ളികളിലെ വിശ്വാസികൾ, വൈറ്റെഫീൽഡ് മാർത്തോമ്മാ കോൺഗ്രിഗേഷൻ എന്നിവര്‍ സംയുക്തമായാണ് കോവിഡ് കാല റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
ബെംഗളുരുവില്‍ ജോലി തേടി വന്ന അന്യ സംസ്ഥാന ജോലിക്കാർക്കും, കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നു നഗരത്തിന്‍റെ വിവിധ ഇടങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവര്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
കർണാടക സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പിന്തുണ നല്‍കികൊണ്ട് പാവപ്പെട്ട തൊഴിലാളികൾ അവരുടെ വിശപ്പു അകറ്റുവാൻ വേദനപ്പെടുന്ന കാലയളവിൽ അവരോടൊപ്പം മാർത്തോമ്മാ സഭയുടെ വിശ്വാസ സമൂഹവും കൂടെ ഉണ്ടന്നുള്ള ബലം നൽകുകയുമാണ് ഈ പ്രവർത്തനങ്ങളിലൂടെ  ചെയ്തത്. ഹെബ്ബാൾ, കെമ്പാപുരാ ലേബർ ക്യാമ്പുകള്‍, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ 105 കിറ്റുകളും, യെലഹങ്കയിലെ സുരഭി ലേ ഔട്ടിലുള്ള ലേബർ ക്യാമ്പിലും, ജാലഹള്ളി പ്രദേശങ്ങളിലുമായി 280 കിറ്റുകളും മാർത്തഹള്ളിക്കടുത്തുള്ള ദേവറബിസനഹള്ളി, കടുബിസനഹള്ളി , മുന്നണ്ണക്കോലല്ല എന്നീ ലേബർ ക്യാമ്പുകളിൽ 150 കിറ്റുകൾ, ഹോസ്‌ക്കോട്ടെ മാർത്തോമ്മാ മിഷൻ ഫീൽഡിൽ 200 കിറ്റുകൾ, ഹൂദി വില്ലേജിൽ 125 കിറ്റുകൾ, കെ,ആർ പുരത്തിനടുത്തു ഗരുഡാചാരപലായില്‍ 100 കിറ്റുകൾ, വീരണ്ണപാളയില്‍ 25 കിറ്റുകൾ, ദൊഡ്ഡഗുബ്ബിവില്ലേജില്‍ 100 കിറ്റുകൾ, നാഗന്ന ഹള്ളിയിൽ 30 കിറ്റുകൾ, ഗദ്ദലഹള്ളിയിൽ 50 കിറ്റുകൾ, കൊത്തന്നൂരില്‍ 30 കിറ്റുകൾ, ആഗ്ര  വെർദെരപാളയില്‍ പാവപ്പെട്ടവർക്ക് 160 കിറ്റുകൾ, കാർമേൽറാം ഏരിയയിൽ പഞ്ചായത് അംഗങ്ങളുടെ സാന്നിധ്യത്തിൽ 140 കിറ്റുകൾ, ലിംഗരാജപുരം, സി,വി രാമൻനഗർ ,കോക്സ്  ടൌൺ എന്നീ പ്രദേശങ്ങളിൽ 200 കിറ്റുകൾ, ബാബുസാപാളയ, നാഗവാര, മാർത്തഹള്ളി എലിപ്സോണ് അപ്പാർമെന്റിനു പുറകിൽ നല്ലൊരഹള്ളി  ലേക്ക് ലേബർ ക്യാമ്പ്, ആദർശ് ലേബർ ക്യാമ്പ് എന്നിവിടങ്ങളില്‍ 400 റിൽ അധികം കിറ്റുകൾ, കൂടാതെ ഈ പ്രദേശങ്ങളിൽ ഉള്ള മൈഗ്രന്റ് വർക്കേഴ്സ്, ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർ, നോർത്ത് കർണാടകയിൽ നിന്നും വന്നു ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഏകദേശം ഒരു മാസത്തേക്ക് വേണ്ട  ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തത്.
ഗവർമെന്റ് നൽകിയ മാർഗ നിർദേശങ്ങൾക്കനുസരിച്ചും, അതാതു പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും, ബന്ധപ്പെട്ട അധികാരികളിൽ നിന്നും മുൻ‌കൂർ പെർമിഷൻ ലഭ്യമാക്കിയുമാണ് കിറ്റുകൾ വിതരണം ചെയ്തത്. വിവിധ ഇടവകകളിലെ വികാരിമാരായ റവ വി പി ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി റവ ബിജു എസ്‌ ചെറിയാൻ, റവ പ്രസാദ് മാത്യു, റവ ചാർലി ജോൺസ്, റവ നൈന്നു ചാണ്ടി, റവ പ്രിൻസ് കോര, റവ ഷൈജു പി ജോൺ, റവ റിജു തോമസ് ജോൺ,  സംയുക്ത റിലീഫ് കോർ കമ്മറ്റി കോർഡിനേറ്റർസ് ആയ നെജു ജോർജ്, ഷിജി വര്ഗീസ്, ടോം മുല്ലശ്ശേരിൽ, കുര്യൻ വര്ഗീസ്, ഷാജൻ ജോർജ്, ബിജു തോമസ്, പ്രമോദ് കോര, സ്റ്റാൻലി ജോർജ്, ജോബി വര്ഗീസ്, മാർത്തോമ്മാ സഭാ കൗൺസിൽ മെമ്പർ കുഞ്ഞു വര്ഗീസ് ചെറിയാൻ, ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന കൗൺസിൽ മെമ്പർ സുനിൽ തോമസ് കുട്ടൻകേരിൽ, ഡോ. മാത്യു വര്ഗീസ്, ഫിലിപ്പ് ബെഞ്ചമിൻ, വി,എം മാത്യു , റെനി  തുടങ്ങിയവര്‍ക്ക് പുറമേ എല്ലാ പള്ളികളെയും പ്രതിനിധികരിച്ചു ജോൺ ഫിലിപ്പ്, തോമസ് മാത്യു, ഉമ്മൻ ജോസഫ്, എബ്രഹാം മാത്യു, ടി,സി മാത്യു , മാത്യു ഡാനിയേൽ, ഫിലിപ്പ് ജെയിംസ്, എബ്രഹാം വര്ഗീസ്, ജോൺ കോശി, മാത്യു ജോർജ്, എബി, ജോസഫ് ഷാ, പ്രശാന്ത് ജോർജ്, എം,കെ നൈനാൻ, ഗീവര്ഗീസ് എ,എം , ഒനിക്സ്, അലക്സ്  മാത്യു, വര്ഗീസ് കുര്യൻ, ഡാനിയേൽ തോമസ്, ജിനു എന്നിവരുടെ നേതൃത്വത്തിലാണ് റിലീഫ് പ്രവർത്തനങ്ങൾ നടത്തിയത്.
മാർത്തോമ്മാ സഭയുടെ ചെന്നൈ ബാംഗ്ലൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌ക്കോപ്പയുടെ അനുഗ്രഹവും, പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ ആഹാരം ലഭിക്കുവാൻ സാധ്യത ഇല്ലാത്ത പാവപ്പെട്ടവരുടെ താമസ സ്ഥലങ്ങളിൽ ഭക്ഷണം നൽകി അവരുടെ കണ്ണീരൊപ്പുവാനും സർക്കാരിന്റെ നിയമങ്ങൾക്കനുസരിച്ച് വേദനപ്പെടുന്നവർക്കു ആവുന്ന സഹായങ്ങൾ ചെയ്യുവാനുള്ള തിരുമേനിയുടെ താല്പര്യവും ബാംഗ്ലൂർ മാർത്തോമാ വിശ്വാസികൾക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുവാൻ ഏറെ പ്രചോദനം നൽകുന്നുണ്ട്.
ബാംഗ്ലൂർ ഈസ്റ്റ് മാർത്തോമാ പള്ളി ഇടവക മിഷന്റെ നേതൃത്വത്തിൽ കോവിഡ് 19 റിലീഫ് പ്രവർത്തനങ്ങൾക്കു തുടക്കമിടുകയും പിന്നീട് ബാംഗ്ലൂർ മാർത്തോമാ സെന്റർ പള്ളികൾ ഒരുമിച്ചു നിന്നുകൊണ്ട് വിശാലമായ റിലീഫ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു.
റായ്ച്ചൂർ, ഗുൽബർഗ, ബിദർ, ബെല്ലാരി, യാദ്ഗിരി എന്നീ ജില്ലകളിൽ നിന്നും, മറ്റു സംസ്ഥാനങ്ങൾ ആയ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ, ആന്ധ്രാ പ്രദേശ്, ഒഡിഷ , തെലുഗാന എന്നീ പ്രദേശങ്ങളിൽ നിന്നുമുള്ളവർക്കും അതാതു പള്ളികൾ നിൽക്കുന്ന സ്ഥലങ്ങളിലെ അര്‍ഹരായവര്‍ക്കുമാണ് കിറ്റുകൾ നൽകിയത്.
കൂടാതെ മാർത്തോമ്മാ സഭയുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസനത്തിന്റെ അധികാരത്തിൽ ഉള്ള കർണാടകയിലെ വിവിധ മിഷൻ ഫീൽഡ് പ്രദേശങ്ങളിൽ കിറ്റുകളും, മറ്റു സഹായങ്ങളും ചെയ്തു വരുന്നുണ്ട്. ഇതിനോടകം 3000 ത്തിലധികം കുടുംബങ്ങൾക്ക് അഞ്ചു ലക്ഷത്തിൽ പരം  ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള  കിറ്റുകള്‍ വിതരണം ചെയ്തു.
ശിവനപുര, ശിഥിലഘട്ട, കോളാര്‍ മിഷൻ ഫീൽഡ് എന്നിവിടങ്ങളിലായി 400 ല്‍ അധികം കിറ്റുകൾ റവ വര്ഗീസ് ജോൺ, റവ ബൈജു പാപ്പച്ചൻ, റവ കോശി ബിജോ സാമുവേൽ എന്നീ വൈദികരുടെ നേതൃത്വത്തില്‍ വിതരണം നടത്തും.
വരും ദിവസങ്ങളില്‍ ലോക്ക് ഡൌണ്‍ കാല ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.