Follow the News Bengaluru channel on WhatsApp

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 26 പേർക്കു കൂടി കോവിഡ് ; കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 500 ആയി

ബെംഗളൂരു : കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 26 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 500 ആയി. ബെംഗളൂരുവിൽ മാത്രം 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെലഗാവിയിൽ 9 പേർക്കും മാണ്ഡ്യ, ചിക്ക ബെല്ലാപുര, ദക്ഷിണ കന്നഡ, മൈസൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്കു വീതവുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 9 പേർക്ക്  നേരത്തെ കോവിഡ് സ്ഥിരീകരിച്ച  54 വയസ്സുള്ള ബീഹാറിയിൽ നിന്നും സമ്പർക്കം വഴി പകർന്നതാണ്. ഇതിൽ 9 പേർ പുരുഷൻമാരും 4 പേർ സ്ത്രീകളുമാണ്.

മംഗലാപുരം, കാർവാർ തുറുമുഖങ്ങളിൽ ഇന്നു പരിശോധനക്ക് വിധേയമാക്കിയ 99 പേരടക്കം 140439 പേരെയാണ് സംസ്ഥാനത്ത് ആകെ പരിശോധനക്ക് വിധേയമാക്കിയത്. മൊത്തം  21085 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രിയിലുള്ള 161 പേരടക്കം ആകെ 1182 പേരാണ് ഐസൊലേഷനിൽ ഉള്ളത്. 3125 സാമ്പിളുകൾ പരിശോധിച്ചതിൽ 2974 എണ്ണം നെഗറ്റീവായി.18 പേർ മരണപ്പെട്ടു. 158 പേർ രോഗമുക്തി നേടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.