Follow the News Bengaluru channel on WhatsApp

കോവിഡ് : സംസ്ഥാനത്ത് 111 നിയന്ത്രിത മേഖലകൾ

ബെംഗളൂരു : ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കുടികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 111 സ്ഥലങ്ങൾ നിയന്ത്രിത മേഖലകളായി പുതുക്കി നിശ്ചയിച്ചു.ച്ചു. ഇതിൽ 20 എണ്ണം ബെംഗളൂരു നഗരത്തിലാണ്. പുതുതായി 52 സ്ഥലങ്ങളാണ് സംസ്ഥനത്ത് നിയന്ത്രിത മേഖലകളിൽ ഉൾപ്പെടുത്തിയത്.

ബൊമ്മനഹള്ളി, മഹാദേവ പുര, യെലഹങ്ക, രാജരാജേശ്വരി നഗർ,ഹൊങ്ങസാന്ദ്ര, വസന്ത് നഗർ,ഈസ്റ്റ്, സൗത്ത് സോണുകൾ തുടങ്ങിയ 20 തീവ്ര മേഖലകളാണ് ബെംഗളൂരുവിൽ ഉള്ളത്. ബാപ്പുജി നഗർ, പദരായണപുര, ഹൊങ്ങസാന്ദ്ര എന്നീ വാർഡുകൾ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. തീവ്രമേഖലകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രവേശിക്കാനും പുറത്തേക്കു പോകാനും ഒരേ വഴിമാത്രമായിരിക്കും.. ഈ മേഖലകളിൽ നിന്ന് പുറത്തേക്ക് പോകാനോ അകത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. 28 ദിവസത്തിനുള്ളിൽ ഒരാൾക്കു പോലും കോവിഡ് പൊസിറ്റീവ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ തീവ്ര മേഖലയിൽ ഇളവ് ലഭിക്കൂ.

സംസ്ഥാനത്ത് ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മൈസൂരിൽ നഗരപ്രദേശങ്ങളടക്കം നിരവധി മേഖലകൾ നിയന്ത്രിത മേഖലകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനത നഗർ, കൂവെംപു നഗർ, ശ്രീരാം പുര, ജെ പി നഗറിലെ രണ്ടു പ്രദേശങ്ങൾ, മീന ബസാർ, നസർ ബാദ്, വിജയനഗർ ഒന്ന്, രണ്ട് സ്റ്റേജുകൾ എന്നിവ മൈസൂരിലെ നിയന്ത്രിത മേഖലകളിൽ ഉൾപ്പെടുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.