കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സഹായകമായി ബാംഗ്ലൂര്‍ കേരള സമാജം പച്ചക്കറി വിതരണം

ബെംഗളുരു : കോവിഡ് 19 ദുരിതകാലത്തു ലോക്ക് ഡൌൺ മൂലം പച്ചക്കറികൾ ഉല്പാദിപ്പിച്ച് വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടുന്ന പച്ചക്കറി കർഷകരെ സഹായിക്കാനും ബാംഗ്ലൂരില്‍ പച്ചക്കറികള്‍ കിട്ടാതെ വിഷമിക്കുന്നവരെ സഹായിക്കാനുമുളള ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ പദ്ധതിക്ക്  തുടക്കം. ബാംഗ്ലൂരില്‍ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരം ഒരു പദ്ധതിയുമായി രംഗത്ത്‌ വരുന്നത്.
 ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ സഹായത്തോടെ കോലാറിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങിയാണ്  ബാംഗ്ലൂരിൽ ഉള്ള  ആളുകൾക്ക് വിതരണം ചെയ്തതെന്ന് കേരള സമാജം നറല്‍സെക്രട്ടറി റജി കുമാര്‍ അറിയിച്ചു.  തക്കാളി, കാബേജ്, ക്യപ്സികം, കാരറ്റ്, പച്ചമുളക് സവാള എന്നിവയാണ് കിറ്റുകളാക്കി വിതരണം ചെയ്തത്.
ഒന്നാം ഘട്ടം പച്ചക്കറി കിറ്റുകളുടെ വിതരണം സോണുകളുടെ നേതൃത്വത്തില്‍
വൈറ്റ് ഫീൽഡ്  ,ആർ ടി നഗർ ,എച്ച് എ എല്‍ ,പീനിയ , മല്ലേശ്വരം ,മാഗഡിഡി റോഡ്  ,കെ ആർ പുരം ,രാമമൂര്‍ത്തി നഗര്‍ ,കമ്മനഹള്ളി , ഇലക്ട്രോണിക് സിറ്റി , ഗാരെവി പാളയ, മടിവാള ,ബി ടി എം ,എസ് ജി പാളയ  ,ഇന്ദിരാനഗർ എന്നീ ഭാഗങ്ങളില്‍ നടന്നു. ഒറ്റ ദിവസം കൊണ്ട് രണ്ടായിരം വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ എത്തിച്ചത്.
കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജൊസഫ്, വൈറ്റ് ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ അനില്‍ കുമാര്‍, കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ ഹനീഫ് , ജോന്റ്റ് കണ്‍വീനര്‍ ഷിബു, അല്‍സൂര്‍ സോണ്‍ ജോയിന്റ് സെക്രട്ടറി രാജീവ്‌ , രാജശേഖരന്‍, ഈസ്റ്റ് സോണ്‍ വൈസ് ചെയര്‍മാന്‍ വിനു, കണ്‍വീനര്‍ സജി പുലിക്കൊട്ടില്‍, രഘു, സിറ്റി സോണ്‍ വൈസ് ചെയര്‍മാന്‍ വിനേഷ്, കണ്‍വീനര്‍ ലിന്റോ കുര്യന്‍ , കന്റോന്‍മെന്റ് സോണ്‍ വൈസ് ചെയര്‍മാന്‍ മുരളീധരന്‍, കണ്‍വീനര്‍  ഹരി കുമാര്‍, ശോഭന ചോലയില്‍, മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ രാജഗോപാല്‍, പീനിയസോണ്‍ കണ്‍വീനര്‍ വിനോദ് , സുശീല്‍ കുമാര്‍,മാഗഡി റോഡ്‌ സോണ്‍ ചെയര്‍മാന്‍ റഹിം, ഷറഫ് , അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.