കോവിഡ് കാലത്തൊരു മാതൃകാ വിവാഹം : നടൻ മണികണ്ഠൻ ആചാരിയുടെ വിവാഹച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കൈയടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി : കമ്മട്ടിപ്പാടത്തിലെ ബാലേട്ടനെ ഓർക്കാത്തവരുണ്ടോ. തന്നെക്കാളും പോന്നവരെ മലർത്തിയടിച്ചിട്ടും നിർവികാരരായി ചുറ്റും നിൽക്കുന്നവരെ നോക്കി  കയ്യടിക്കടാ എന്നൊരു താക്കീതുണ്ട് ബാലേട്ടന്‍റെതായി കമ്മട്ടിപ്പാടത്തിൽ. അതുപോലെ തന്നെയാണ് ബാലേട്ടനായി വേഷമിട്ട നടൻ മണികണ്ഠൻ ആചാരി ജീവിതത്തിലും. ദുരിതാശ്വാസ നിധിയിലേക്ക് വെറും അഞ്ചു ദിവസത്തെ ശമ്പളം കടമായി ചോദിച്ച സർക്കാരിനോട് സർക്കുലർ കത്തിച്ചു ദുരിതകാലത്തോടുള്ള നിലപാടു വ്യക്തമാക്കിയ സർക്കാർ ഉദ്യേഗസ്ഥൻമാരുടെ നാട്ടിൽ നിന്നാണ് വീണ്ടും ബാലേട്ടൻ നമ്മളോട് ആർത്തു പറയുന്നത് കയ്യടിക്കെടാ എന്ന്. അതും വിവാഹ ചിലവുകൾക്കായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറികൊണ്ട്.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മരട് സ്വദേശി അഞ്ജലിയാണ് വധു. ആറു മാസം മുമ്പാണ് വിവാഹ നിശ്ചയം നടന്നത്. വിവാഹ വിശേഷങ്ങൾ തൻ്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മണികണ്ഠൻ പങ്കുവെച്ചത്. വിവാഹ ചിലവുകൾക്കായി നീക്കിവെച്ച തുക മണികണ്ഠൻ എം എൽ എ സ്വരാജിന് കൈമാറി.

സോഷ്യല്‍ മീഡിയയില്‍ മണികണ്ഠൻ ലഭിക്കുന്ന കയ്യടികള്‍ കുറച്ചൊന്നുമല്ല. നടന്‍ ഹരീഷ് പേരടി തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ മണികണ്ഠന് ആശംസകള്‍ നേര്‍ന്നുകൊണ്ട്  കുറിച്ചത് ഇങ്ങനെ :

മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം …തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു…മണികണ്‌ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്…കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകൾ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്…”കൈയ്യടിക്കെടാ” ..

നടി സ്നേഹ ശ്രീകുമാറാണ് വിവാഹ ചിലവുകള്‍ക്കായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയവിവരം ഫേസ് ബുക്കില്‍ പങ്കുവെച്ചത്. നടന്‍ സണ്ണി വെയ്ന്‍ അടക്കം പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു.

നാടകവേദികളിൽ സജീവമായിരുന്ന മണികണ്ഠൻ രാജീവ് രവിയുടെ കമ്മട്ടി പാടത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം രജനീ കാന്തിൻ്റെ പേട്ട അടക്കം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് മണികണ്ഠനെ തേടിയെത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.